യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍/ ഫയല്‍ 
World

ഷി ജിന്‍പിങ് വരാത്തതില്‍ നിരാശ; ഇന്ത്യാ സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷയെന്ന് ജോ ബൈഡന്‍

യുഎസ് പ്രസിഡന്റ്, എട്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ നിന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വിട്ടുനില്‍ക്കുന്നതില്‍ നിരാശ പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജിന്‍പിങ് പങ്കെടുക്കാത്തത് ഏറെ നിരാശാജനകമാണ്. എന്നാല്‍ അദ്ദേഹത്തെ കാണുമെന്നും ബൈഡന്‍ പറഞ്ഞു. 

ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് യാത്ര തിരിക്കാന്‍ കാത്തിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് സന്ദര്‍ശനത്തെ കാണുന്നത്. ഉച്ചകോടിക്കായി ഈ മാസം ഏഴിന് ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റ്, എട്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 

ഈ മാസം 9, 10 തീയതികളിലാണ് ഡല്‍ഹിയില്‍ വെച്ച് ജി 20 ഉച്ചകോടി നടക്കുന്നത്. ഷി ജിന്‍പിങ്ങിന് പുറമെ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. ജിന്‍പിങ്ങിന് പകരം പ്രധാനമന്ത്രി ലി ക്വിയാങ് ജി 20 യില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. 

അമേരിക്കന്‍ പ്രസിഡന്റിന് പുറമെ, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷാള്‍സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT