Donald Trump A P
World

'ഒന്നുകില്‍ കരാര്‍, അല്ലെങ്കില്‍ കീഴടങ്ങുക'; ഇറാന് അന്ത്യശാസനവുമായി ട്രംപ്

അമേരിക്കയുമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ല, ഒമാനുമായി മാത്രമാണ് ആശയവിനിമയം നടക്കുന്നത് എന്ന ഇറാന്റെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

വാഷിങ്ടണ്‍: ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്നുകില്‍ കരാറില്‍ ഏര്‍പ്പെടുക, അല്ലെങ്കില്‍ കീഴടങ്ങുക. ഇതാണ് ഇറാനു മുന്നിലുള്ള വഴികളെന്നും ട്രംപ് അഭിപ്രായപ്പെട്ടു. തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയാണ് ട്രംപിന്റെ അന്ത്യശാസനം.

അമേരിക്കയുമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ല, ഒമാനുമായി മാത്രമാണ് ആശയവിനിമയം നടക്കുന്നത് എന്ന ഇറാന്റെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്. അമേരിക്കയുമായി ചര്‍ച്ചകള്‍ക്കായി ഇറാന്‍ അപേക്ഷിച്ചിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്‍ ഭരണകൂടം ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.

അമേരിക്കയുമായി കൂടിക്കാഴ്ച നടത്താന്‍ ഇറാന്‍ സമീപിച്ചിരുന്നു. ചര്‍ച്ചകള്‍ ആരംഭിക്കുകയും തുടര്‍കൂടിക്കാഴ്ചകള്‍ നിശ്ചയിക്കുകയും ചെയ്ത ശേഷമാണ് പൊതുവേദിയില്‍ അമേരിക്കയുമായി ചര്‍ച്ചകളില്ലെന്ന് ഇറാന്‍ ഭരണകൂടം പറയുന്നത്. ഇറാനുള്ള ഉപരോധത്തില്‍ ഇളവ് നല്‍കുക ഒന്നുകില്‍ സമഗ്ര കരാറിലെത്തുകയോ, അല്ലെങ്കില്‍ കീഴടങ്ങുകയോ ചെയ്താല്‍ മാത്രമായിരിക്കും. ട്രംപ് വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കില്‍ തങ്ങള്‍ക്ക് ആധിപത്യമുണ്ടെന്ന ഇറാന്റെ അവകാശവാദവും ട്രംപ് തള്ളി. യുഎസ് നാവികസേനയുടെ ശക്തമായ സാന്നിധ്യവും സുരക്ഷാ വിന്യാസവും കാരണം ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം നിലവില്‍ അമേരിക്കയുടെ കൈകളിലാണ്. പതിറ്റാണ്ടുകളായി ഇറാന്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.

'Either a deal or surrender': Trump issues ultimatum to Iran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

ബാലരാമപുരത്ത് നാലര വയസ്സുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

'മാനം കെടുത്തരുത്'; സനല്‍കുമാറിനെതിരെ പരാതിയുമായി മഞ്ജു; ആഡംബരക്കാര്‍ തിരിച്ചേല്‍പ്പിച്ച് കെഎം ഷാജി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഗ്ലോബല്‍ വില്ലേജിന്റെ മറവില്‍ തട്ടിപ്പ്; വ്യാജ വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, മുന്നറിയിപ്പുമായി പൊലീസ്

ദുവയ്ക്ക് കൂട്ടായി കുഞ്ഞനുജത്തി എത്തി; പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക