Four Killed, 88 Injured as Two Trains Collide in Egypt's Giza Province special arrangement
World

ഈജിപ്തിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചു; നാല് മരണം, 88 പേർക്ക് പരിക്ക്

ഗിസയിൽ നിന്ന് ഫയൂമിലേക്ക് പോകുകയായിരുന്ന ട്രെയിൻ കെയ്‌റോയിൽ നിന്ന് അസ്വാനിലേക്ക് പോകുകയായിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കെയ്റോ: ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. 88 പേർക്ക് പരിക്കേറ്റു. കെയ്‌റോയ്ക്ക് സമീപം ഗിസ പ്രവിശ്യയിലെ അൽ അയ്യാത്ത് മേഖലയിലാണ് അപകടമുണ്ടായത്. ഗിസയിൽ നിന്ന് ഫയൂമിലേക്ക് പോകുകയായിരുന്ന ട്രെയിൻ കെയ്‌റോയിൽ നിന്ന് അസ്വാനിലേക്ക് പോകുകയായിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.

കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനും തകർന്ന ബോഗികളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിലേക്ക് നയിച്ച സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഈജിപ്ത് പ്രസിഡന്റ് ഉത്തരവിട്ടു.

കെയ്‌റോ–അപ്പർ ഈജിപ്ത് റെയിൽവേ പാതയിലെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റെയിൽവേ അതോറിറ്റി അറിയിച്ചു. കേടുപാടുകൾ സംഭവിച്ച ബോഗികൾ നീക്കം ചെയ്ത് ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

Four Killed, 88 Injured as Two Trains Collide in Egypt's Giza Province.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അയാളോട് മിണ്ടാൻ പോലും താത്പര്യമില്ല; വിടവാങ്ങൽ മത്സരവും വേണ്ട'! റൊണാൾഡോ

ഇൻസ്‌റ്റഗ്രാം സന്ദേശങ്ങളുമായി ബന്ധപ്പെട്ട് തർക്കം; കൊച്ചിയിൽ 17കാരന് ക്രൂരമർദനം, സ്ത്രീ അറസ്റ്റിൽ

പാർക്കിങ് ലൈറ്റിനെച്ചൊല്ലി തർക്കം; കെഎസ്ആർടിസി ഡ്രൈവറെ താക്കോൽ കൊണ്ട് കുത്തി, മൂന്ന് പേർ അറസ്റ്റിൽ

ക്യാച്ചെടുക്കാൻ 3 പേർ, എല്ലാവരും മേലോട്ട് നോക്കി നിന്നു...! പാകിസ്ഥാന് ട്രോൾ മഴ

ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണന്റെ വീട്ടിൽ മമ്മൂട്ടി എത്തി