പ്രതീകാത്മക ചിത്രം/ ട്വിറ്റർ 
World

റഷ്യന്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്തു; നടപടി കടുപ്പിച്ച് ഫ്രാന്‍സ്

യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഫ്രാന്‍സിന്റെ നടപടി

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: യുക്രൈനില്‍ റഷ്യ കടുത്ത ആക്രമണം നടത്തുന്നതിനിടെ റഷ്യന്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്ത് ഫ്രാന്‍സ്. യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഫ്രാന്‍സിന്റെ നടപടി. 

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പോകുകയായിരുന്ന റഷ്യന്‍ പതാക കെട്ടിയ ബാള്‍ട്ടിക് ലീഡര്‍ എന്ന ചരക്കു കപ്പലാണ് ഫ്രഞ്ച് നാവിക സേനയും കസ്റ്റംസ് വിഭാഗവും പിടിച്ചെടുത്തത്. കാറുകള്‍ കൊണ്ടുപോവുകയായിരുന്നു കപ്പല്‍. 

കപ്പല്‍ ഫ്രാന്‍സിലെ വടക്കു ഭാഗത്തുള്ള പ്രധാനപ്പെട്ട തുറമുഖത്തേക്ക് കൊണ്ടുപോയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഉപരോധമേര്‍പ്പെടുത്തിയ കമ്പനിയില്‍ ഉള്‍പ്പെടുന്നതാണോ അല്ലയോ എന്ന് ഉറപ്പു വരുത്തിയ ശേഷം വിട്ടയക്കുമെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ റഷ്യന്‍ എംബസിയോട് ഫ്രാന്‍സ് വിശദീകരണം ചോദിച്ചതായി റഷ്യന്‍ എംബസിയിലെ വക്താവിനെ ഉദ്ധരിച്ച് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT