വിവാഹ വേദിയിലേക്ക് കൂറ്റന്‍ തിരമാല അടിച്ചുകയറുന്ന ദൃശ്യം 
World

വിവാഹ വേദിയിലേക്ക് കൂറ്റന്‍ തിരമാല അടിച്ചുകയറി, അതിഥികള്‍ നെട്ടോട്ടത്തില്‍; വൈറല്‍ വീഡിയോ 

ഹവായില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ഒമാനില്‍ കടല്‍ക്ഷോഭത്തില്‍ മഹാരാഷ്ട്ര കുടുംബത്തിലെ മൂന്ന് പേര്‍ കടല്‍ത്തീരത്ത് നിന്ന് ഒലിച്ചുപോകുന്ന ദാരുണ ദൃശ്യം കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയെ അടക്കം നൊമ്പരപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കൂറ്റന്‍ തിരമാല അടിച്ചുകയറി വിവാഹ പരിപാടി അലങ്കോലമാകുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഹവായില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ബിഗ് ഐലന്‍ഡിലെ കൈലുവ- കോനയിലെ ഹുലിഹി കൊട്ടാരത്തിലാണ് വിവാഹ ചടങ്ങ് നടന്നത്. കടല്‍ത്തീരത്തുള്ള കൊട്ടാരത്തിലേക്ക് തിരമാല അടിച്ചുകയറുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

വിവാഹ വേദിയിലേക്കാണ് തിരമാല അടിച്ചുകയറിയത്. ഈസമയത്ത് കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ നിരവധി അതിഥികള്‍ അവിടെ ഉണ്ടായിരുന്നു. സംരക്ഷണഭിത്തിയുടെ മുകളിലൂടെ ആഞ്ഞടിച്ച് വന്ന തിരമാല കണ്ട് അതിഥികള്‍ ഓടുന്ന ദൃശ്യങ്ങളാണ് വൈറലായത്. 

ആര്‍ക്കും പരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലം വൃത്തിയാക്കിയ ശേഷം വിവാഹ പരിപാടി തുടര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഡി സതീശന്റെ പ്രവര്‍ത്തനശൈലിയില്‍ വിമര്‍ശനം; ഭിന്നത പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്

ഇരട്ടി ലാഭം, ഗ്യാരണ്ടീഡ് റിട്ടേണ്‍; മുതിര്‍ന്നവര്‍ക്കായി കോംബോ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി, വിശദാംശങ്ങള്‍

സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

DRDO-യിൽ 195 അപ്രന്റീസ് ഒഴിവുകൾ; ITI മുതൽ BE/B.Tech വരെ യോഗ്യത; ഹൈദരാബാദിൽ പരിശീലനം

'ടൊവിയും ഞാനും കസിന്‍സാണ്, എന്റെ അമ്മയും അവന്റെ അച്ഛനും ഒന്നിച്ച് പഠിച്ചവര്‍'; അടുപ്പത്തെക്കുറിച്ച് നിവിന്‍ പോളി