പ്രതീകാത്മക ചിത്രം 
World

മേക്കപ്പില്ലാതെ കണ്ടപ്പോൾ ‘ഞെട്ടി‘... ഭാര്യയ്ക്ക് സൗന്ദര്യമില്ല! വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ്

മേക്കപ്പില്ലാതെ കണ്ടപ്പോൾ ‘ഞെട്ടി‘... ഭാര്യയ്ക്ക് സൗന്ദര്യമില്ല! വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് തന്നെ വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയിൽ. വിവാഹ മോചനത്തിനുള്ള യുവാവിന്റെ കാരണമാണ് ഏറെ വിചിത്രം. മേക്കപ്പില്ലാതെ ഭാര്യയുടെ മുഖം കണ്ടതാണ് കാരണമായി യുവാവ് കോടതിയെ അറിയിച്ചത്. ഭാര്യക്ക് താൻ വിചാരിച്ച സൗന്ദര്യമില്ലെന്നാണ് യുവാവിന്റെ വാദം. ഈജിപ്തിലാണ് സംഭവം. മേക്കപ്പില്ലാത്ത ഭാര്യയെ കണ്ടപ്പോൾ ഞെട്ടലുണ്ടായെന്നും ഇയാൾ കോടതിയെ അറിയിച്ചു. 

‘വിവാഹത്തിനു മുൻപ് കനത്ത മേക്കപ്പ് ഉപയോഗിച്ചിരുന്ന അവൾ എന്നെ ചതിച്ചു. മേക്കപ്പില്ലാതെ അവളെ കാണാൻ ഭംഗിയില്ല’– യുവാവ് കോടതിയിൽ പറഞ്ഞു. ഒരുമാസം ഒരുമിച്ചു കഴിഞ്ഞെങ്കിലും ആ മുഖത്തെ സ്നേഹിക്കാൻ സാധിച്ചില്ലെന്നും യുവാവ് കോടതിയിൽ പറഞ്ഞു. തുടർന്ന് യുവാവ് വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു. 

സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയുടെ മേക്കപ്പിട്ട ഫോട്ടോകളാണ് ഫെയ്സ്ബുക്കിൽ ഉണ്ടായിരുന്നത്. ഈ ഫോട്ടോകളിൽ ആകൃഷ്ടനായാണ് യുവാവ്  വിവാഹം ചെയ്തത്. എന്നാൽ പിന്നീടാണ് ഫോട്ടോകളെല്ലാം മേക്കപ്പിട്ടതാണെന്ന് മനസിലായതെന്നു യുവാവ് കോടതിയിൽ വ്യക്തമാക്കി. 

‘വിവാഹത്തിനു മുൻപ് പല തവണ കണ്ടിട്ടുണ്ടെങ്കിലും അന്നെല്ലാം അവൾ മേക്കപ്പിട്ടിരുന്നു. അതിനാൽ യഥാർഥ രൂപം മനസ്സിലായിരുന്നില്ല. അവളുടെ യഥാർഥ രൂപം കണ്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. മുൻപ് കണ്ട വ്യക്തിയേ ആയിരുന്നില്ല  അവൾ. തികച്ചും വ്യത്യസ്തയായിരുന്നു. ഞാൻ വഞ്ചിക്കപ്പെട്ടു. എനിക്ക് വിവാഹ മോചനം വേണം. പരമാവധി ഒത്തു പോകാൻ ശ്രമിച്ചു. സാധിക്കാത്തതിനാലാണ് വിവാഹ മോചനം ആവശ്യപ്പെട്ടുന്നത്’– യുവാവ് കോടതിയിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT