ജക്കാർത്ത: ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ 38 പേർ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
ഭൂചലനത്തിൽ മോമിയർ തുറമുഖത്തുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു. ഇവരുടെ മുകളിലേക്ക് കെട്ടിടാവശിഷ്ടങ്ങൾ വീഴുകയും ചിലർ കടലിലേക്ക് തെറിച്ചു വീഴുകയും ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സിക്ക, മാംഗരൈ, ഈസ്റ്റ് മാംഗരൈ എന്നീ പ്രവിശ്യകളിലാണ്.
ഭൂചലനത്തെ തുടര്‍ന്ന് രാജ്യത്ത് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി തുടര്‍ ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. രണ്ടായിരത്തോളം ആളുകൾ ഇപ്പോഴും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ തുടരുകയാണ്. തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates