Donald Trump  A P
World

പാക് സന്ദര്‍ശനം ഫലപ്രദമെന്ന് ഇറാന്‍; യുഎസ് പ്രതിനിധി സംഘത്തിന്റെ ഇസ്ലാമബാദ്‌ യാത്ര റദ്ദാക്കിയെന്ന് ട്രംപ്; ചര്‍ച്ച നടക്കില്ല

ഇറാനുമായുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദിലേക്കു വരാനിരുന്ന സ്റ്റീവ് വിറ്റ്കോഫ്, ജാരഡ് കുഷ്നര്‍ സംഘത്തിന്റെ യാത്ര റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ മാധ്യമങ്ങളോടു പറഞ്ഞു.

Author : Sujith

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും ഇസ്ലാമാബാദ് വിട്ടു. പിന്നാലെ യുഎസ് പ്രതിനിധി സംഘവും യാത്ര റദ്ദാക്കി. ഇറാനുമായുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദിലേക്കു വരാനിരുന്ന സ്റ്റീവ് വിറ്റ്കോഫ്, ജാരഡ് കുഷ്നര്‍ സംഘത്തിന്റെ യാത്ര റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഇറാനും യുഎസും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ച ഇസ്ലാമാബാദില്‍വച്ച് ശനിയാഴ്ച നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യുഎസ് സംഘത്തെ കാണാതെ ഇറാന്‍ മടങ്ങുകയായിരുന്നു. ഇതോടെ ഇറാനും യുഎസും തമ്മിലുള്ള സമാധാന ചര്‍ച്ച വീണ്ടും അനിശ്ചിതത്വത്തിലായി.

പാക് സന്ദര്‍ശനം ഫലപ്രദമായിരുന്നെന്ന് ഇറാന്‍ പറഞ്ഞു. സമാധാന ശ്രമങ്ങള്‍ക്കുള്ള പാക് നീക്കത്തെ വിലമതിക്കുന്നുവെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അരഗ്ചി പറഞ്ഞു. യുഎസ്ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനായി ഇറാന്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളുടെ ഔദ്യോഗിക പട്ടിക പാക്കിസ്ഥാന് കൈമാറിയതായും അദ്ദേഹം വ്യക്തമാകകി. യുഎസുമായുള്ള വെടിനിര്‍ത്തലിലെ ഏറ്റവും പുതിയ വിവരങ്ങള്‍ പാക്ക് നേതാക്കളുമായി ചര്‍ച്ച ചെയ്‌തെന്നും അരഗ്ചി പ്രസ്താവനയില്‍ പറഞ്ഞു. മധ്യസ്ഥ ശ്രമങ്ങള്‍ തുടരാന്‍ പാകിസ്ഥാന്‍ തയാറാണെന്ന് അസിം മുനീര്‍ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരഡ് കുഷ്നര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദിലേക്ക് ഇന്ന് തിരിക്കുമെന്നാണ് വൈറ്റ്ഹൗസ് അറിയിച്ചിരുന്നത്. എന്നാല്‍ ഇറാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിക്കാതിരുന്നതോടെ അവര്‍ യുഎസില്‍ തുടരുകയായിരുന്നു. പിന്നാലെയാണ് യാത്ര റദ്ദാക്കിയതും. ആദ്യ ചര്‍ച്ച പരാജയപ്പെട്ട ശേഷം കഴിഞ്ഞ കുറച്ചു ദിവസമായി രണ്ടാംഘട്ട ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ് മധ്യസ്ഥരായ പാകിസ്ഥാന്‍.

ഒരാഴ്ചത്തോളമായി ഇസ്ലാമാബാദില്‍ ലോക്ക്ഡൗണ്‍ അടക്കം ഏര്‍പ്പെടുത്തി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് വെള്ളിയാഴ്ച ഇറാന്‍ പ്രതിനിധികള്‍ ഇസ്ലാമാബാദിലെത്തിയത്. ഇതോടെ അനിശ്ചിതത്വത്തിന് വിരാമമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

Iran war news : After Iran's Araghchi leaves Pakistan, Trump says he cancelled US team's trip for talks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT