പ്രതീകാത്മക ചിത്രം 
World

ശ്രീലങ്കയില്‍ ഇസ്ലാമിക് സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് മന്ത്രി, ബുര്‍ഖ നിരോധിക്കും

ബുർഖ ധരിക്കുന്നത് മത തീവ്രവാദത്തിന്റെ അടയാളമാണെന്നാണ് ശരത് വീരശേഖരയുടെ വാദം

Author : സമകാലിക മലയാളം ഡെസ്ക്


കൊളംബോ: ശ്രീലങ്കയിൽ ബുർഖ നിരോധിക്കുമെന്ന് ശ്രീലങ്കൻ പൊതുസുരക്ഷാമന്ത്രി ശരത് വീരശേഖര. ബുർഖ നിരോധിക്കുന്നതിന് പുറമെ ആയിരത്തിലധികമുള്ള ഇസ്‌ലാമിക് സ്കൂളുകൾ അടയ്ക്കുമെന്നും മന്ത്രി പറഞ്ഞു. 

'ദേശസുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു നീക്കത്തിലേക്ക് സർക്കാർ എത്തുന്നത്.  ദേശീയ വിദ്യാഭ്യാസനയം ലംഘിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണ് സ്കൂളുകൾ അടയ്ക്കുന്നത്. ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു'. ബുർഖ ധരിക്കുന്നത് മത തീവ്രവാദത്തിന്റെ അടയാളമാണെന്നാണ് ശരത് വീരശേഖരയുടെ വാദം. 

“മുസ്‌ലിം സ്ത്രീകളും പെൺകുട്ടികളും ആദ്യകാലങ്ങളിൽ ബുർഖ ധരിച്ചിരുന്നില്ല. അടുത്തിടെ ഉണ്ടായ മതതീവ്രവാദത്തിന്റെ അടയാളമാണ് ഇത്. ഞങ്ങൾ തീർച്ചയായും ഇത് നിരോധിക്കും”, മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം. മന്ത്രി പറഞ്ഞു. 2019-ൽ ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യത്ത് ബുർഖ ധരിക്കുന്നത് താത്‌കാലികമായി നിരോധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം