ഫോട്ടോ: ട്വിറ്റർ 
World

14ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ കണ്ടെത്തിയ അമൂല്യ വജ്രം; കോഹിനൂർ രത്നം ഇനി കാമിലയ്ക്ക്?

പല കൈകളിലൂടെ കടന്ന് 1849ലെ ബ്രിട്ടന്റെ പഞ്ചാബ് അധിനിവേശത്തിന് ശേഷം വിക്ടോറിയ രാജ്ഞിയുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. അന്നു മുതല്‍ ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ കൈവശമാണ് ഈ അമൂല്യ വജ്രം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മൂത്ത മകൻ ചാൾസ് ബ്രിട്ടന്റെ അടുത്ത രാജാവായി മാറുകയാണ്. ചാള്‍സ് രാജാവായി മാറുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യ കാമില പാര്‍ക്കര്‍ (ക്വീന്‍ കണ്‍സോര്‍ട്ട്) രാജ പത്‌നിയാകും. കാമിലയ്ക്ക് ക്വീന്‍ കണ്‍സോര്‍ട്ട് പദവി ലഭിക്കുമെന്ന് എലിസബത്ത് രാജ്ഞി ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.

അതിനിടെ ഇന്ത്യയിൽ കണ്ടെത്തിയ പ്രശസ്തമായ കോഹിനൂര്‍ രത്നം ആരുടെ കൈകളില്‍ എത്തിച്ചേരുമെന്നത് സംബന്ധിച്ച വാര്‍ത്തകളും പുറത്തു വന്നു. എലിസബത്ത് രാജ്ഞിയുടെ കോഹിനൂര്‍ പതിച്ച കിരീടം കാമിലയ്ക്ക് തന്നെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

105.6 കാരറ്റ് വജ്രമാണ് കോഹിനൂര്‍. 14ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്നാണ് അമൂല്യ വജ്രം കണ്ടെത്തിയത്. പിന്നീട് പല കൈകളിലൂടെ കടന്ന് 1849ലെ ബ്രിട്ടന്റെ പഞ്ചാബ് അധിനിവേശത്തിന് ശേഷം വിക്ടോറിയ രാജ്ഞിയുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. അന്നു മുതല്‍ ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ കൈവശമാണ് ഈ അമൂല്യ വജ്രം. 

വജ്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇന്ത്യ ഉള്‍പ്പടെ നാല് രാജ്യങ്ങള്‍ ഇന്നും തര്‍ക്കത്തിലാണ്. ക്വീന്‍ മദര്‍ എന്നറിയപ്പെടുന്ന എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനത്തില്‍ നിര്‍മിച്ച കിരീടത്തിലാണ് കോഹിനൂര്‍ രത്നം പതിച്ചത്. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും രാജാവുമായിരുന്ന ജോര്‍ജ് ആറാമന്റെ സ്ഥാനാരോഹണ ചടങ്ങിനോട് അനുബന്ധിച്ചാണ് കിരീടം അന്ന് നിര്‍മിച്ചത്. ലണ്ടന്‍ ടവറില്‍ ഈ കിരീടം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21