വിഡിയോ സ്ക്രീൻഷോട്ട് 
World

യൂനിസ് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതിനിടെ അതിവിദ​ഗ്ധമായി ലാൻഡിങ്ങുകൾ; എട്ട് മണിക്കൂർ ലൈവ് സ്ട്രീം, കണ്ടത് ലക്ഷങ്ങൾ(വിഡിയോ) 

ദൃശ്യങ്ങൾ ഒരു ഘട്ടത്തിൽ ഒരേസമയം 3.3 ദശലക്ഷത്തിലധികം കാഴ്ചക്കാർ കണ്ടു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: യുകെയിൽ യൂനിസ് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതിനിടെ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ പൈലറ്റുമാർ നടത്തിയ ശ്രദ്ധാപൂർവമായ ലാൻഡിങ്ങുകളുടെ ലൈവ് സ്ട്രീം വിഡിയോ യൂട്യൂബിൽ കണ്ടത് ലക്ഷക്കണക്കിന് ആളുകൾ. അപകടകരമായ സാഹചര്യത്തിൽ പൈലറ്റുമാർ അതിവിദ​ഗ്ധമായി ലാൻഡിങ് നടത്തിയതിന്റെ ദൃശ്യങ്ങൾ ഒരു ഘട്ടത്തിൽ ഒരേസമയം 3.3 ദശലക്ഷത്തിലധികം കാഴ്ചക്കാർ കണ്ടു. 

എട്ട് മണിക്കൂറോളം ദൈർഘ്യമുള്ള വിഡിയോ ബിഗ് ജെറ്റ് ടിവി അവതാരകൻ ജെറി ഡയറിന്റെ വിശദമായ കമന്ററിയോട് കൂടിയാണ് ഒരുക്കിയിരിക്കുന്നത്. 

15 വർഷത്തിനിടെയുള്ള അതിശക്തമായ കൊടുങ്കാറ്റായാണ് യൂനിസിനെ വിലയിരുത്തുന്നത്. കണക്കുകൾ പ്രകാരം കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ യുകെയിലുടനീളം മൊത്തം 436 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. മധ്യ അറ്റ്ലാന്റിക് സമുദ്രത്തിൽ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റ് ജെറ്റ് സ്ട്രീം വഴി അസോറസിൽ നിന്ന് യൂറോപ്പിലേക്ക് കുതിച്ചുകയറിയത് ഭീഷണിയാണെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ