Amir Hamza SOURCE:x
World

ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപക അംഗത്തിന് വെടിയേറ്റു, ഗുരുതരാവസ്ഥയില്‍; ആരാണ് ആമിര്‍ ഹംസ?

പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപക അംഗമായ ഭീകരന്‍ ആമിര്‍ ഹംസയ്ക്ക് ലഹോറില്‍ വെച്ച് വെടിയേറ്റു

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപക അംഗമായ ഭീകരന്‍ ആമിര്‍ ഹംസയ്ക്ക് ലഹോറില്‍ വെച്ച് വെടിയേറ്റു. ഒരു വാര്‍ത്താ ചാനല്‍ ഓഫീസിന് പുറത്തുവെച്ചാണ് അജ്ഞാതര്‍ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. നിലവില്‍ ഗുരുതരാവസ്ഥയിലുള്ള ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് ആമിര്‍ ഹംസയ്ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലും വീടിന് പുറത്തുവെച്ച് ഇയാള്‍ക്ക് വെടിയേറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ അധികൃതര്‍ ഇയാള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ആരാണ് ആമിര്‍ ഹംസ?

1959ല്‍ പാക് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റന്‍വാലയിലാണ് ആമിര്‍ ഹംസ ജനിച്ചത്. അഫ്ഗാന്‍ ജിഹാദിലെ സജീവ സാന്നിധ്യമായിരുന്നു. 1985-86 കാലഘട്ടത്തില്‍ ഹാഫിസ് സയീദിനൊപ്പമാണ് ഇയാള്‍ ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപിച്ചത്. ഇന്ത്യയിലടക്കം നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ആമിര്‍ ഹംസയായിരുന്നു. ലഷ്‌കറിന്റെ രണ്ടാമത്തെ പ്രധാന നേതാവായാണ് ഇയാളെ കണക്കാക്കുന്നത്. യുഎസ് ഇയാളെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. 2005ല്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനു നേരെ നടന്ന ആക്രമണത്തിലും ആമിര്‍ ഹംസയ്ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 2018ല്‍ ഇയാള്‍ ലഷ്‌കറുമായി അകന്നിരുന്നുവെന്നും പാക് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രഷറി ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രാസംഗികനും എഴുത്തുകാരനുമായ ഹംസ, ലഷ്‌കറിന്റെ വാരികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

2018ല്‍ ലഷ്‌കറിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ക്ക് മേല്‍ ആഗോളതലത്തില്‍ നിയന്ത്രണം വന്നതോടെ ഇയാള്‍ സംഘടനയില്‍ നിന്ന് അകന്നു. തുടര്‍ന്ന് ജെയ്ഷ്-ഇ-മന്‍ഖാഫ (Jaish-e-Manqafa) എന്ന പേരില്‍ ഒരു പുതിയ ഗ്രൂപ്പ് രൂപീകരിക്കുകയും കശ്മീര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു.

Laskhar Co-Founder, Behind Several Terror Attacks In India, Shot In Lahore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്; എംഎല്‍എ എന്‍ എ ഹാരിസിന്റെ വീട്ടിലും പരിശോധന

പകരം വീട്ടാൻ കടുംകൈ, ടൂർണമെന്റിലേക്ക് ക്ഷണിച്ചില്ല; ട്രാക്ടറുമായെത്തി പിച്ച് ഉഴുതുമറിച്ചു രാഷ്ട്രീയ നേതാവ് (വിഡിയോ)

ബൗണ്ടറി ലൈനില്‍ തനിച്ചിരുന്നു പൊട്ടിക്കരഞ്ഞ് വൈഭവ്; 15കാരന് തോല്‍വി താങ്ങാന്‍ കഴിഞ്ഞില്ല, ചേര്‍ത്തു പിടിച്ച് കെകെആര്‍ സ്റ്റാഫ് (വിഡിയോ)

'ആരുടെ അമ്മ? നിന്റെയോ?'; പാപ്പരാസിയുടെ 'മമ്മ' വിളിക്കെതിരെ ശ്രുതി ഹാസന്‍, വിഡിയോ

'കൂലിപ്പണിക്കാരന്‍ രാജന്‍ എന്ന് കേട്ടപ്പോള്‍ അഭിമാനം, മുതലാളി എന്നല്ലല്ലോ; ഇതിനേക്കാള്‍ പൊക്കത്തിലും കയറും'

SCROLL FOR NEXT