സിംഹത്തിന്റെ ആക്രമണത്തില്‍ നിന്ന് യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദൃശ്യം 
World

തമാശയാകാം, എന്നാല്‍ സിംഹത്തിന്റെ വായില്‍ വിരലിട്ടാലോ?; യുവാവിന് സംഭവിച്ചത്- വീഡിയോ 

സിസിടിവി ഇഡിയറ്റസ് എക്‌സില്‍ പങ്കുവെച്ച വീഡിയോയാണ് മുന്നറിയിപ്പ് നല്‍കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യമൃഗങ്ങളെ പ്രകോപിപ്പിക്കാന്‍ പോകരുത് എന്ന് പതിവായി പറയുന്ന കാര്യമാണ്. പലപ്പോഴും അപകടങ്ങളില്‍ ചെന്നുചാടുന്നത് പ്രകോപനങ്ങളാണ്. വന്യമൃഗങ്ങളുടെ മുന്നില്‍ അതിസാഹസികത കാണിച്ച് അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്.

സിസിടിവി ഇഡിയറ്റസ് എക്‌സില്‍ പങ്കുവെച്ച വീഡിയോയാണ് മുന്നറിയിപ്പ് നല്‍കുന്നത്. മൃഗശാലയാണ് പശ്ചാത്തലം. കൂട്ടില്‍ കിടക്കുകയാണ് സിംഹം. സിംഹത്തെ കളിയാക്കാന്‍ ശ്രമിച്ച യുവാവിനാണ് അപകടം പറ്റിയത്. 

സിംഹത്തിന്റെ മുഖത്ത് തോണ്ടിയും മറ്റും അതിസാഹസികത കാണിക്കാന്‍ ശ്രമിച്ച യുവാവാണ് അപകടത്തില്‍പ്പെട്ടത്. യുവാവിന്റെ വിരല്‍ സിംഹം കടിച്ചുപിടിക്കുകയായിരുന്നു. സിംഹത്തിന്റെ വായില്‍ നിന്ന് വിരലിനെ രക്ഷിക്കാന്‍ യുവാവ് പെടാപാട് പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒടുവില്‍ സിംഹം പിടിവിടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. യുവാവിന്റെ വിരലിന് എന്തുസംഭവിച്ചു എന്നത് വ്യക്തമല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും