ഗാന്ധിജിയുടെ പ്രതിമ തകർത്ത് ഖാലിസ്ഥാൻവാദികൾ ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
World

ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍; ഇറ്റലിയില്‍ നരേന്ദ്ര മോദി അനാഛാദനം ചെയ്യാനിരുന്ന ഗാന്ധിപ്രതിമ തകര്‍ത്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അനാഛാദനം ചെയ്യാനിരുന്ന പ്രതിമയാണ് ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

റോം: ഇറ്റലിയില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അനാഛാദനം ചെയ്യാനിരുന്ന പ്രതിമയാണ് ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തത്. കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും പ്രതിമയിൽ ഖാലിസ്ഥാൻ വാദികൾ എഴുതിയിരുന്നു.

നാളെ ഇറ്റിലിയിൽ വെച്ച് നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് സംഭവം. ജൂൺ 13, 15 തീയതികളിലാണ് 50-ാമത് ജി7 ഉച്ചകോടി ഇറ്റലിയിലെ അപുലിയിൽ വെച്ചാണ് നടക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണപ്രകാരം ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി നാളെ ഇറ്റലിയിൽ എത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര അറിയിച്ചു. ​മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത വിഷയത്തിൽ ഇറ്റാലിയൻ അധികൃതരോട് നടപടി സ്വീകരിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതായും ക്വാത്ര പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT