ചിത്രം: പിടിഐ 
World

ഹമാസ് മിസൈല്‍ ആക്രമണം; മലയാളി യുവതിക്ക് പരിക്ക് 

ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്


ടെല്‍ അവീവ്: ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്ക്. കണ്ണൂര്‍ ശ്രീകണ്ഠപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ് പരിക്കേറ്റത്. സൗത്ത് ഇസ്രയേലിലെ അഷ്‌കിലോണില്‍ ഹമാസ് നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് ഷീജയ്ക്ക് പരിക്കേറ്റത്. ഏഴ് വര്‍ഷമായി ഇവിടെ കെയര്‍ ടേക്കറായി ജോലി ചെയ്തു വരികയായിരുന്നു ഷീജ. 

ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു. നിരവധിപേര്‍ സുരക്ഷി സ്ഥാനങ്ങളിലേക്കും ബങ്കറുകളിലേക്കും മാറിയിരുന്നു. ഇസ്രയേലില്‍ ഒറ്റപ്പെട്ടുപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി മീനാക്ഷി ലേഖി അറിയിച്ചിരുന്നു. 

ഇസ്രയേലിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിച്ചു വരികയാണ്. മുന്‍കാലങ്ങളിലും ഇത്തരം സാഹചര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും വിദ്യാര്‍ത്ഥികളെ തിരികെ എത്തിച്ചിട്ടുണ്ട്. ഇസ്രയേലിലുള്ള എല്ലാ ഇന്ത്യക്കാരോടും ജാഗ്രതയോടെ സുരക്ഷിതരായി ഇരിക്കാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT