ഫാല്‍ക്കണുമായി യാത്ര ചെയ്യുന്നയാള്‍  വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
World

'ഓസിക്കല്ല ഈ വിമാന യാത്ര, പാസ്‌പോര്‍ട്ടുള്ള ഫാല്‍ക്കണ്‍ ആണേ!' വൈറല്‍ വിഡിയോ

യാത്രക്കാരന്‍ കൗതുകത്തോടെ ഫാല്‍ക്കണെക്കുറിച്ച് ചോദിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വൈറലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: യുഎഇയില്‍ നിന്ന് മൊറോക്കോയിലേയ്ക്കുള്ള വിമാന യാത്രയാണ്. എയര്‍പോര്‍ട്ടില്‍ നിന്ന ഒരു യാത്രക്കാരന്‍ തൊട്ട് മുമ്പില്‍ ഒരു ഫാല്‍ക്കണുമായി നില്‍ക്കുന്ന അറബിയെ കാണുന്നു. യാത്രക്കാരന്‍ കൗതുകത്തോടെ ഫാല്‍ക്കണെക്കുറിച്ച് ചോദിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വൈറലാണ്.

ഫാല്‍ക്കണ്‍ വെറുതെ അങ്ങ് യാത്ര ചെയ്യുകയല്ല. കക്ഷിക്ക് പ്രത്യേക പാസ്‌പോര്‍ട്ടും ഉണ്ട്. അഭിമാനത്തോടെ ഫാല്‍ക്കണിന്റെ പാസ്‌പോര്‍ട്ട് തുറന്നു വായിക്കുകയും ചെയ്യുന്നുണ്ട് ഉടമ. സ്‌പെയിനില്‍ നിന്നുള്ള ഫാല്‍ക്കണെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ ചോദിക്കുന്ന ആളിന് ഫാല്‍ക്കണ്‍ യാത്ര ചെയ്യുന്നത് വിശ്വസിക്കാന്‍ കഴിയുന്നതേയില്ല. യാത്രക്കാരന്റെ ചോദ്യങ്ങള്‍ക്കെല്ലാം വളരെ സാധാരണമട്ടില്‍ ശാന്തനായി ഉടമ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

യുഎഇയിലെ ഫാല്‍ക്കണുകള്‍ക്ക് സ്വന്തമായി പാസ്‌പോര്‍ട്ടുകള്‍ ഉണ്ട്. ഈ പക്ഷികളുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ എണ്ണം രേഖപ്പെടുത്തുന്നതിനായി 2015ല്‍ ഫാല്‍ക്കണുകള്‍ക്ക് നിര്‍ബന്ധമായും പാസ്‌പോര്‍ട്ട് എടുക്കണമെന്ന് നിയമം വരികയായിരുന്നു. ഫാല്‍ക്കണ്‍ പക്ഷികള്‍ക്ക് അറബികളുടെ ജീവിതത്തില്‍ ഉയര്‍ന്ന സ്ഥാനമാണുള്ളത്. സൗദിയുടെ ദേശീയ പക്ഷിയാണ് ഫാല്‍ക്കണ്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി