World

'ഗുജറാത്തി ഹിന്ദുത്വ സര്‍ക്കാര്‍ പഞ്ചാബി കര്‍ഷകര്‍ക്കെതിര്' ; വിവാദ പ്രസ്താവനയുമായി പാക് മന്ത്രി

ലജ്ജാകരമായ പഞ്ചാബ് വിരുദ്ധ നയങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഹൃദയശൂന്യത വെളിപ്പെടുത്തുന്നു

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ് : പഞ്ചാബിലെ കര്‍ഷകര്‍ക്കെതിരാണ് ഇന്ത്യയിലെ നരേന്ദ്രമോദി സര്‍ക്കാരെന്ന വിവാദ പ്രസ്താവനയുമായി പാകിസ്ഥാന്‍ മന്ത്രി. കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ടാണ്, പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കടന്ന് അഭിപ്രായ പ്രകടനം നടത്തിയത്.

സമരം ചെയ്യുന്ന കര്‍ഷകരെ സഹോദരങ്ങള്‍ എന്ന് അഭിസംബോധന ചെയ്ത മന്ത്രി ഫവാദ് ഹുസൈന്‍, കേന്ദ്രസര്‍ക്കാരിനെ ഗുജറാത്തി ഹിന്ദുത്വമെന്ന് വിശേഷിപ്പിച്ചു. 12 ദിവസമായി സമരം ചെയ്യുന്ന കര്‍ഷകരെ ഡല്‍ഹി ശ്രദ്ധിക്കുന്നുപോലുമില്ല. ഗുജറാത്തി ഹിന്ദുത്വത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാരിന് പഞ്ചാബി കര്‍ഷകരോട് യാതൊരു പരിഗണനയുമില്ല.

ലജ്ജാകരമായ പഞ്ചാബ് വിരുദ്ധ നയങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഹൃദയശൂന്യത വെളിപ്പെടുത്തുന്നു. അതിര്‍ത്തിയുടെ അപ്പുറത്തുള്ള പഞ്ചാബി കര്‍ഷക സഹോദരങ്ങള്‍ക്കായി തന്റെ ഹൃദയം കേഴുകയാണെന്നും ഫവാദ് ഹുസൈന്‍ ട്വീറ്റില്‍ കുറിച്ചു. അനീതി എവിടെയും നീതിക്ക് ഭീഷണിയാണ്. പഞ്ചാബി കര്‍ഷകരോട് ചെയ്യുന്ന അനീതിക്കെതിരെ നാം ശബ്ദമുയര്‍ത്തണം. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ മുഴുവന്‍ പ്രദേശത്തിനും ഭീഷണിയാണെന്നും പാക് മന്ത്രി കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

യുദ്ധസാഹചര്യം; രാജ്യത്തെ വിമാനത്താവളങ്ങളിലെ ഇന്ധന ശേഖരം എത്ര? സ്‌റ്റോക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

കേരളത്തില്‍ പുതിയ മിസൈല്‍ നിര്‍മാണ യൂണിറ്റ്; ബ്രഹ്മോസിന് സൗജന്യമായി നല്‍കുന്നത് 180 ഏക്കര്‍ ഭൂമി, പ്രതീക്ഷിക്കുന്നത് 2500 കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി വരുമാനം

'ഫൈനല്‍' അടക്കം നിര്‍ണായക മത്സരങ്ങള്‍; 'ചിന്നസ്വാമി സ്റ്റേഡിയം' വീണ്ടും ഐപിഎല്‍ ആരവങ്ങളിലേക്ക്

'27 വര്‍ഷം മിഠായി പോലെ കഴിച്ചത് തെറ്റായ ഗുളിക; വയലന്റായി ഇറങ്ങിയോടും'; ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ദേവി അജിത്ത്

SCROLL FOR NEXT