തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഉറ്റവരെ തിരയുന്നവർ/ പിടിഐ 
World

ദുരന്തഭൂമിയായി മൊറോക്കോ;  ഭൂകമ്പത്തില്‍ മരണം രണ്ടായിരം കടന്നു; 2000 ലേറെ പേര്‍ക്ക് പരിക്ക്; തിരച്ചില്‍ തുടരുന്നു

രണ്ടായിരത്തിലേറെ പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. ഇതില്‍ 1404 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. 2012 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. രണ്ടായിരത്തിലേറെ പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. ഇതില്‍ 1404 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് കരുതപ്പെടുന്നത്. അതിനാല്‍ തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. 

രാജ്യത്ത് ആറു പതിറ്റാണ്ടിനിടെയുണ്ടാകുന്ന ശക്തമായ ഭൂകമ്പമാണിത്. വെള്ളിയാഴ്ച പ്രാദേശിക സമയം അര്‍ദ്ധരാത്രി 11.11 മണിക്ക് പൗരാണിക നഗരമായ മരക്കേഷില്‍ നിന്നും 72 കിലോമീറ്റര്‍ അകലെ ഹൈ അറ്റ്‌ലസ് പര്‍വതമേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനമുണ്ടായി. അയൽരാജ്യമായ അൾജീരിയയിലും ഭൂചലനം അനുഭവപ്പെട്ടു. പ്രകമ്പനം സ്പെയിനിലും പോർച്ചു​ഗലിലും വരെ അനുഭവപ്പെട്ടിരുന്നു. 1960ൽ മൊറോക്കൻ നഗരമായ അഗദിറിൽ ഉണ്ടായ വൻഭൂകമ്പത്തിൽ 12,000 പേരിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT