Muhammad Zeeshan Ali 
World

കാത്തിരിപ്പിന് വിരാമം; ഒടുവില്‍ ചൈനീസ് ബഹിരാകാശ നിലയത്തിലേയ്ക്ക് യാത്ര തിരിച്ച് പാക് സഞ്ചാരി

1984ല്‍ തന്നെ ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

ബെയ്ജിങ്: ബഹിരാകാശ പര്യവേഷണ രംഗത്ത് ചരിത്രം കുറിച്ച് പാകിസ്ഥാന്റെ ആദ്യ ബഹിരാകാശ സഞ്ചാരി മുഹമ്മദ് സീഷന്‍ അലി ചൈനീസ് പേടകത്തില്‍ ബഹിരാകാശത്തേക്ക് തിരിച്ചു. ചൈനയുടെ ടിയാന്‍ഗോങ്ങ് ബഹിരാകാശ നിലയത്തിലേക്കുള്ള ഷെന്‍ഷോ-24 ദൗത്യത്തിന്റെ ഭാഗമായാണ് അദ്ദേഹം യാത്ര തിരിച്ചത്. ചൈനയിലെ ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്ന് ലോങ് മാര്‍ച്ച് 2എഫ് റോക്കറ്റിലാണ് പേടകം കുതിച്ചുയര്‍ന്നത്. ഇതോടെ രാജ്യത്തിന്റെ ആദ്യ ബഹിരാകാശ സഞ്ചാരിയായി മുഹമ്മദ് സീഷന്‍ മാറി.

പാകിസ്ഥാന് ചരിത്ര നിമിഷവും ചൈനയുടെ ബഹിരാകാശ പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലുമായാണ് ഈ ദൗത്യം വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ സമയം ബുധനാഴ്ച്ച പുലര്‍ച്ചെ 5.48നാണ് വിക്ഷേപണം നടന്നത്. പാക് വ്യോമസേനാംഗം കൂടിയായ മുഹമ്മദ് സീഷന്‍ ചൈനയുടെ ടാങ് ഹോങ്‌ബോ, വുയി എന്നിവര്‍ക്കൊപ്പമാണ് ചൈനീസ് ബഹിരാകാശത്തേയ്ക്ക് തിരിച്ചത്. ഷെന്‍സൗ പേടകം ആസൂത്രിത ഭ്രമണപഥത്തില്‍ സുരക്ഷിതമായി പ്രവേശിച്ചതായി ചൈനീസ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദൗത്യം പൂര്‍ണ്ണ വിജയമാണെന്നുള്ള പ്രഖ്യാപനമുണ്ടായി.

ഇന്ത്യ 1984ല്‍ തന്നെ ഈ നേട്ടം കൈവരിച്ചു

പാകിസ്ഥാനെ സംബന്ധിച്ച് പതിറ്റാണ്ടുകളുടെ തയ്യാറെടുപ്പുകളും കാത്തിരിപ്പുകളും വേണ്ടി വന്നെങ്കില്‍ ഇന്ത്യ 1984ല്‍ തന്നെ ഈ നേട്ടം സ്വന്തമാക്കി എന്നതാണ് ശ്രദ്ധേയം. സോവിയറ്റ് സോയൂസ് ടി-11 ദൗത്യത്തില്‍ വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മ 1984 ഏപ്രിലില്‍ പറന്നതോടെ സ്വന്തം പൗരനെ ബഹിരാകാശത്തേയ്ക്ക് അയച്ച ആദ്യ ദക്ഷിണേന്ത്യന്‍ രാജ്യമായി ഇന്ത്യ മാറി. സല്യൂട്ട് 7 ബഹിരാകാശ നിലയത്തില്‍ ശര്‍മ്മ ചെലവഴിച്ച എട്ട് ദിവസങ്ങള്‍ ഇന്ത്യന്‍ ശാസ്ത്ര ചരിത്രത്തിലെ നിര്‍ണ്ണായക നിമിഷങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

ഏറെ വൈകിയെങ്കിലും ഈ നേട്ടം കൈവരിക്കേണ്ടത് പാകിസ്ഥാന് അനിവാര്യമായിരുന്നു എന്നാണ് വിലയിരുത്തല്‍. പാകിസ്ഥാനിത് ചരിത്ര നിമിഷമാണ്. ബഹിരാകാശത്തേയ്ക്ക് സ്വന്തം പൗരനെ അയച്ച ലോകത്തിലെതന്നെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി ഇതോടെ പാകിസ്ഥാനും മാറി. 2023ല്‍ പാക് സംരംഭക നമിര സലിം വെര്‍ജിന്‍ ഗാലക്റ്റിക്കിന്റെ സബ്ഓര്‍ബിറ്റല്‍ ടൂറിസം ഫ്‌ളൈറ്റില്‍ ബഹിരാകാശത്തേയ്ക്ക് യാത്ര ചെയ്തിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പാക് വനിതയായി അവര്‍ മാറിയെങ്കിലും യാത്ര ഏതാനും മിനിറ്റുകള്‍ മാത്രമാണ് നീണ്ടു നിന്നത്.

Pakistan's first astronaut, Muhammed Zeeshan Ali, has made history in the field of space exploration

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശുചിമുറിയില്‍ രോഗി മരിച്ച് കിടന്നത് 36 മണിക്കൂര്‍; ഇതാണ് തൃശൂര്‍ മെഡിക്കല്‍ കോളജ്

ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന വിലങ്ങാടിന് സമീപം പാറഖനനം; ആശങ്കയിൽ നാട്ടുകാർ, നിയമനടപടിക്കൊരുങ്ങി പഞ്ചായത്ത്

'ഈ തണലില്‍ ആയിരുന്നു വളര്‍ന്നത്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷാഫിയെ ചേര്‍ത്തുപിടിക്കണം'

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അവസരം; നിരവധി ഒഴിവുകൾ, ശമ്പളം 3 ലക്ഷം വരെ

വിശ്വസുന്ദരിയായ ആദ്യ 'അമ്മ'; പ്യൂട്ടോറിക്കോയുടെ ജെന്നിഫര്‍ ബാരെറ്റോ മിസ് യൂണിവേഴ്സ്