ഫോട്ടോ: ട്വിറ്റർ 
World

വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കാന്‍ നാസ; ആര്‍ട്ടിമിസ് വണ്‍ വിക്ഷേപണം ഇന്ന് 

ഫ്യുവൽ ലൈനിലെ ചോർച്ചയെ തുടർന്നാണ് വിക്ഷേപണം മാറ്റേണ്ടി വന്നത്. കഴിഞ്ഞ ശനിയാഴ്ച വിക്ഷേപണത്തിനുള്ള കൗൺഡൗൺ ആരംഭിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


വാഷിങ്ടൺ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ദൗത്യമായ ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന്. ഓഗസ്റ്റ് 29ന് നടത്താനിരുന്ന വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ന് രാത്രി 11.47 ന് ആർട്ടിമിസ് വിക്ഷേപിക്കും.

ഫ്യുവൽ ലൈനിലെ ചോർച്ചയെ തുടർന്നാണ് വിക്ഷേപണം മാറ്റേണ്ടി വന്നത്. കഴിഞ്ഞ ശനിയാഴ്ച വിക്ഷേപണത്തിനുള്ള കൗൺഡൗൺ ആരംഭിച്ചിരുന്നു. എന്നാൽ കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം ഏഴ് ലക്ഷത്തോളം ഇന്ധനം വീണ്ടും നിറയ്ക്കേണ്ടി വന്നു. ഇതിനിടയിൽ ഫ്യുവൽ ലൈനിൽ പൊട്ടലും കണ്ടെത്തി. തുടർന്ന് വിക്ഷേപണം മാറ്റി വെക്കുകയാണുണ്ടായത്. 

മനുഷ്യന് പകരം സ്പേസ് സ്യൂട്ട് അണിഞ്ഞ പാവകൾ ആണ് ആർട്ടിമിസ് വണ്ണിലുണ്ടാവുക. 46 ടൺ ഭാരമുള്ള റോക്കറ്റിൽ 7700 കിലോഗ്രാമുള്ള ക്യാപ്സ്യൂൾ ഉള്ളിൽ വഹിച്ചുകൊണ്ടായിരിക്കും പറന്നുയരാൻ പോവുക. വിക്ഷേപണത്തിന് ശേഷം 8 മുതൽ 14 ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഈ റോക്കറ്റ് എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല ഇരിക്കുന്നത്; പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യം?

'ഇയാൾക്ക് ശരിക്കും വട്ടാണോ ?' 'അന്യഗ്രഹജീവികൾ പിന്തുടരുന്നു', വെളിപ്പെടുത്തലിന് പിന്നാലെ നടന് സൈബർ ആക്രമണം - വിഡിയോ

മദ്യപാനം നിര്‍ത്തിയത് വെള്ളം സിനിമ കണ്ട ശേഷം; കാശുമില്ല നടനുമല്ലെന്ന അവസ്ഥയിലെടുത്ത തീരുമാനം: അജു വര്‍ഗീസ്

ബട്ടറോ നെയ്യോ? ഏതാണ് പാചകത്തിന് നല്ലത്

കർക്കടകത്തിൽ പത്തില തോരൻ കഴിക്കാൻ മറക്കല്ലേ?; ​ആരോ​ഗ്യം മാത്രമല്ല ആത്മീയ ഉണർവും നൽകുന്ന പരമ്പരാ​ഗത വിഭവം