Nobel Prize in Medicine Winners എക്സ്
World

വൈദ്യശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്; പുരസ്‌കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടുപിടുത്തത്തിന്

മേരി ബ്രൂങ്കോയും റാംസ്‌ഡെല്ലും അമേരിക്കന്‍ ഗവേഷകരും, സകാഗുച്ചി ജപ്പാന്‍ ശാസ്ത്രജ്ഞനുമാണ്

Author : സമകാലിക മലയാളം ഡെസ്ക്

സ്‌റ്റോക് ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്. മേരി ഇ ബ്രൂങ്കോ, ഫ്രെഡ് റാംസ്‌ഡെല്‍, ഷിമോണ്‍ സകാഗുച്ചി എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. മേരി ബ്രൂങ്കോയും റാംസ്‌ഡെല്ലും അമേരിക്കന്‍ ഗവേഷകരും, സകാഗുച്ചി ജപ്പാന്‍ ശാസ്ത്രജ്ഞനുമാണ്.

'പെരിഫെറല്‍ അമ്യൂണ്‍ ടോളറന്‍സ്' എന്ന രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടുപിടുത്തമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ നമ്മുടെ കോശങ്ങളെ എന്തുകൊണ്ട് ആക്രമിക്കുന്നില്ല, ചിലര്‍ക്ക് മാത്രം ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ ഉണ്ടാകുന്നു? തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ ഗവേഷണം നടത്തിയത്.

ടി സെല്ലുകള്‍ നമ്മുടെ പ്രതിരോധ സംവിധാനങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതായിരുന്നു ഗവേഷണം. രോഗപ്രതിരോധ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും നമുക്കെല്ലാവര്‍ക്കും ഗുരുതരമായ ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും മനസ്സിലാക്കുന്നതിന് അവരുടെ കണ്ടെത്തലുകള്‍ നിര്‍ണായകമാണ്. നോബേല്‍ കമ്മിറ്റി ചെയര്‍മാന്‍ ഒല്ലെ കാംപെ പറഞ്ഞു.

Nobel Prize 2025 in Medicine has been awarded to three people

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും