Oman makes certification mandatory for accounting and finance professionals file
World

ഈ മേഖലകളിൽ ജോലി ചെയ്യുന്നവരാണോ നിങ്ങൾ?; ഒമാൻ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് അറിഞ്ഞോ ?

വർക്ക് പെർമിറ്റ് പുതുക്കുമ്പോഴോ,മറ്റു നടപടി ക്രമങ്ങളുടെ ഭാഗമാകുമ്പോഴും ഈ സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കണം. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ നിയമം നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: ഒമാനിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി സർക്കാർ. അക്കൗണ്ടിങ്, ഫിനാൻസ്, ഓഡിറ്റിങ് മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാ വ്യക്തികൾക്കും ഇനി മുതൽ പ്രഫഷണൽ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സ്‌കിൽസ് യൂണിറ്റിൽ നിന്നാണ് പ്രഫഷനൽ സർട്ടിഫിക്കറ്റ് ലഭിക്കുക. ഈ മേഖലയിൽ ജോലി ചെയ്യുന്നവർ

വർക്ക് പെർമിറ്റ് പുതുക്കുമ്പോഴും മറ്റു നടപടി ക്രമങ്ങളുടെ ഭാഗമാകുമ്പോഴും ഈ സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കണം. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ നിയമം നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

ഈ മേഖലയിലെ ഭാവിയിൽ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തികൾക്കും ഇനി മുതൽ , സെക്ടർ സ്കിൽസ് യൂണിറ്റിൽനിന്ന് ഈ സർട്ടിഫിക്കറ്റ് നേടണം. അംഗീകൃത സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ തൊഴിൽ മന്ത്രാലയം വർക്ക് പെർമിറ്റുകൾക്ക് അനുമതി നൽകുകയുള്ളൂ. ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ സെപ്റ്റംബർ ഒന്ന് മുതൽ വർക്ക് പെർമിറ്റുകൾ നൽകില്ല. ഈ നിയമം പാലിക്കാൻ എല്ലാ സ്ഥാപനങ്ങളും ഇത് നടപടികൾ സ്വീകരിക്കണമെന്ന് തൊഴിൽ മന്ത്രാലയം അഭ്യർത്ഥിച്ചു.

ഏതൊക്കെ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കാണ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളത് എന്ന് പരിശോധിക്കാം.

1. ഇന്റേണൽ ഓഡിറ്റർ

2. എക്സ്റ്റേണൽ ഓഡിറ്റർ

3. കോസ്റ്റ് അക്കൗണ്ടന്റ്

4. ക്രെഡിറ്റ് അനലിസ്റ്റ്

5. ഫിനാൻഷ്യൽ അനലിസ്റ്റ്

6. അക്കൗണ്ട്സ് മാനേജർ

7. ടാക്സ് മാനേജർ

8. ചീഫ് ഫിനാൻഷ്യൽ ഓഫിസർ (സി.എഫ്.ഒ)

9. എക്സ്റ്റേണൽ ഓഡിറ്റ് മാനേജർ

10. ഇന്റേണൽ ഓഡിറ്റ് മാനേജർ

11. സീനിയർ ഇന്റേണൽ ഓഡിറ്റ് മാനേജർ

12.ഫിനാൻഷ്യൽ കൺട്രോളർ

13.സീനിയർ എക്സ്റ്റേണൽ ഓഡിറ്റ് മാനേജർ

14. ഇന്റേണൽ ഓഡിറ്റ് മാനേജർ

15. ചീഫ് ഫിനാൻഷ്യൽ ഓഫിസർ (സി.എഫ്.ഒ)

16. അക്കൗണ്ട്സ് ടെക്നീഷ്യൻ

17.അസിസ്റ്റന്റ് എക്സ്റ്റേണൽ ഓഡിറ്റർ

18.അസിസ്റ്റന്റ് ഇന്റേണൽ ഓഡിറ്റർ

19.എക്സ്റ്റേണൽ ഓഡിറ്റ് പാർട്ണർ

20.ചീഫ് ഓഡിറ്റ് എക്സിക്യൂട്ടീവ് (സി.എ.ഇ)

The Ministry of Labour will require all accounting, finance, and auditing professionals in Oman to have a professional classification certificate from September 1, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'നല്ല ഇടി ഇടിച്ച് നാട്ടുകാരെ കൊണ്ട് കയ്യടിപ്പിക്കണ്ടേ'; 'ചത്ത പച്ച' ടീസർ

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

SCROLL FOR NEXT