പാരിസിലെ ബാറില്‍ വെടിവെപ്പ്/ഫോട്ടോ: എഎഫ്പി 
World

പാരിസിലെ ബാറില്‍ വെടിവെപ്പ്; ഒരു മരണം, 4 പേര്‍ക്ക് ഗുരുതര പരിക്ക്‌

പാരീസിലെ ബാറിലുണ്ടായ വെടിവെപ്പില്‍ ഒരാൾ കൊല്ലപ്പെട്ടു. 4 പേർക്ക് പരിക്കേറ്റതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


പാരിസ്: പാരീസിലെ ബാറിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. 4 പേർക്ക് പരിക്കേറ്റതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് പേരാണ് വെടിയുതിർത്തത്. ഇതിൽ ഒരാളെ പൊലീസ് പിടികൂടി.

തിങ്കളാഴ്ച രാത്രി പാരിസിലെ 11ആം അറോണ്ടിസ്‌മെന്റിലാണ് സംഭവം. ടെറസിൽ ഇരുന്നവർക്ക് നേരെയാണ് നിറയൊഴിച്ചത്. വാഹനത്തിൽ ആണ് ആക്രമികൾ എത്തിയത്. വെടിയേറ്റ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. മറ്റ് നാല് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്.

‌മരിച്ചയാളുടേയും വെടിയേറ്റവരുടേയും ആക്രമികളുടേയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വെടിയുതിർത്ത രണ്ടം​ഗ സംഘത്തിലെ ഒരാൾ ഒളിവിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

SCROLL FOR NEXT