ക്രിസ്ത്യന്‍ സമൂഹത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച് എത്തിയിരിക്കുന്നത് വീഡിയോ സ്ക്രീന്‍ഷോട്ട്
World

ഒളിംപിക്‌സ് വേദിയില്‍ അന്ത്യ അത്താഴത്തെ കളിയാക്കി സ്‌കിറ്റ്; കടുത്ത വിമര്‍ശനം-വിഡിയോ

മനുഷ്യര്‍ തമ്മില്‍ പരസ്പരം ആക്രമിക്കുന്നതിനെ ഹാസ്യാത്മകമായ രീതിയില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നാണ് സംഘാടകരുടെ വിശദീകരണം.

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് സമാനമായ രീതിയില്‍ നടത്തിയ പാരഡി അവതരണം വിവാദത്തില്‍. ക്രിസ്ത്യന്‍ സമൂഹത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച് എത്തിയിരിക്കുന്നത്.

ലിയനാര്‍ഡോ ഡാവിഞ്ചിയുടെ അന്ത്യ അത്താഴം പെയിന്റിങില്‍ യേശുക്രിസ്തുവും 12 ശിഷ്യന്‍മാരും ഇരിക്കുന്നതുപോലെയായിരുന്നു കലാകാരന്‍മാരുടെ പ്രകടനവും. നടുക്ക് ഒരു സ്ത്രീയാണ് ഉണ്ടായിരുന്നത്. നീല നിറത്തില്‍ ചായമിട്ട് പൂക്കളും പഴങ്ങളും കൊണ്ട് മാത്രം അല്‍പ്പമായി വസ്ത്രം ധരിച്ച ഒരാളുടെ പ്രകടനത്തിനെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഇയാളുടെ പിന്നില്‍ നിന്ന കലാകാരന്‍മാരും പെയിന്റിങിലേതുപോലെയാണ് നില്‍ക്കുന്നത്. ഇത് തന്റെ അവസാന അത്താഴം എന്ന് പറയുന്ന രീതിയിലുള്ള അഭിനയം ആണ് നീലകളര്‍ ശരീരത്ത് പൂശിയ കലാകാരന്‍റേതും. മനുഷ്യര്‍ തമ്മില്‍ പരസ്പരം ആക്രമിക്കുന്നതിനെ ഹാസ്യാത്മകമായ രീതിയില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നാണ് സംഘാടകരുടെ വിശദീകരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കലാപ്രകടനം അതിരു കടന്നതാണെന്നും അംഗീകരിക്കാനാവില്ലെന്നുമാണ് പലരും സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. ക്രിസ്ത്യാനി സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന തരത്തിലാണ് ഇത്തരത്തിലൊരു പ്രകടനം നടത്തിയതെന്നാണ് മറ്റൊരാളുടെ അഭിപ്രായം. യേശുക്രിസ്തുവിനെ സ്ത്രീയായി ചിത്രീകരിച്ചുവെന്നും ഇത് അംഗീകരിക്കാനാവുന്നതല്ലെന്നുമായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT