മസ്‌ക്കത്ത്: ഒമാനിലെ റോഡുകളിലൂടെ വാഹനമോടിക്കുന്നവർ ഇനി ഒന്ന് ശ്രദ്ധിച്ചോളൂ. ഇനി മുതൽ റോഡുകളിൽ നിങ്ങൾ കാണുന്നത് സ്മാർട്ട് ട്രാഫിക് ലൈറ്റുകൾ ആയിരിക്കും. വാഹനത്തിൽ നിങ്ങൾ ചെയ്യുന്ന ഓരോ നിയമവിരുദ്ധ പ്രവൃത്തികളും കൃത്യമായി സ്മാർട്ട് ട്രാഫിക് ലൈറ്റുകൾ കണ്ടെത്തും. എ ഐ കാമറകളുടെ സഹായത്തോട് കൂടിയാണ് ഇവ പ്രവർത്തിക്കുന്നത്.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമാണ് റോയൽ ഒമാൻ പൊലീസിന്റെ ഈ പുതിയ നീക്കം. ഗതാഗത നിയന്ത്രണം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി എ ഐ കാമറകളും സ്മാർട്ട് ട്രാഫിക് ലൈറ്റുകളും വിവിധ ഇടങ്ങളിൽ ഒമാൻ പൊലീസ് സ്ഥാപിച്ചു കഴിഞ്ഞു.
സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക , അമിത വേഗം, ട്രാഫിക് നിയമങ്ങളുടെ ലംഘനം എന്നിവയാണ് പ്രധാനമായും കാമറകളിലൂടെ നീരീക്ഷിക്കാൻ കഴിയുക.
ഇത്തരം ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് പിഴയ്ക്ക് പുറമെ താൽക്കാലിക ലൈസൻസ് റദ്ദാക്കൽ, വാഹന കണ്ടുകെട്ടുക, ഡ്രൈവർമാർക്ക് ട്രാഫിക്ക് ബോധവത്കരണ ക്ലാസുകൾ നൽകുക തുടങ്ങിയ നടപടികൾ ആകും ആദ്യ ഘട്ടത്തിൽ നൽകുക. തെറ്റുകൾ ആവർത്തിക്കുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കാനും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
നിയമലംഘനങ്ങളുടെ ചിത്രങ്ങളും, സമയമുൾപ്പെടെയുള്ള കൃത്യമായി തെളിവുകൾ ഈ എ ഐ കാമറകളിലൂടെ ലഭ്യമാകും എന്നുള്ളത് കൊണ്ട് തന്നെ നിയമ ലംഘകർക്ക് പിഴയിൽ നിന്നോ മറ്റു നിയമ നടപടികളിൽ നിന്നോ രക്ഷപെടാനാകില്ല. നിലവിൽ ഇവയുടെ പ്രവർത്തനം പരീക്ഷണ അടിസ്ഥാനത്തിൽ ആയതിനാൽ തന്നെ പൊലിസും സമാന്തരമായി പരിശോധനകൾ നടത്തുന്നുണ്ട്.
rop activates AI cameras to detect mobile phone usage, seatbelt violations in Oman
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates