ചിത്രം: പിടിഐ 
World

യുദ്ധത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം; തെരുവിലിറങ്ങി ജനം; റഷ്യയില്‍ 1700 പേര്‍ കസ്റ്റഡിയില്‍

റഷ്യൻ പ്രസിഡന്റ് പുടിന്‍ പുതിയ ഹിറ്റ്‌ലര്‍ ആണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: യുക്രൈനില്‍ റഷ്യയുടെ ആക്രമണത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമായി. പാരീസിലും ന്യൂയോര്‍ക്കിലും പ്രകടനങ്ങള്‍ നടന്നു. യുക്രൈന്‍ അധിനിവേശത്തിനെതിരെ റഷ്യയിലും യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ നടന്നു. മോസ്‌കോയില്‍ അടക്കം നിരവധി നഗരങ്ങളില്‍ ജനം തെരുവിലിറങ്ങി. റഷ്യയില്‍ പ്രതിഷേധത്തിന് ശ്രമിച്ച 1700 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

മോസ്‌കോയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം, രാജ്യത്തെ രക്ഷിക്കാനാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ ആക്രമണം നടത്തിയതെന്ന പുടിന്റെ വാദം തള്ളി. യുക്രൈന്‍ ജനത ക്ഷമിക്കണം. യുദ്ധം അടിച്ചേല്‍പ്പിക്കുന്നവര്‍ക്കൊപ്പം തങ്ങളില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍ പുതിയ ഹിറ്റ്‌ലര്‍ ആണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. 

റഷ്യയിലെ 53 നഗരങ്ങളിലായി 1902 പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇതില്‍ 940 പേരും മോസ്‌കോയില്‍ നിന്നാണ് പിടിയിലായത്. മനുഷ്യന്റെ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ക്ക് ഏറെനാള്‍ വേദിയായ റോമിലെ കൊളോസിയം യുക്രൈന് പിന്തുണയുമായി നീലയും മഞ്ഞയും നിറങ്ങളില്‍ ഇന്നലെ രാത്രി പ്രകാശിച്ചു. യുക്രൈന്‍ പതാകയുടെ നിറങ്ങളാണിത്. 

ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തി

റഷ്യന്‍ സൈനിക നടപടിയെ ജി-7 രാജ്യങ്ങളും അപലപിച്ചു. അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്കും നൂറ് റഷ്യന്‍ ശതകോടീശ്വരന്മാര്‍ക്കും ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തി. റഷ്യയ്‌ക്കെതിരായ സാമ്പത്തികനയതന്ത്ര ഉപരോധത്തിന്റെ ആദ്യപടിയാണിത്. കൂടുതല്‍ കനത്ത നടപടികള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. റഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ എയറോഫ്‌ലോട്ടിന്റെ വിമാനങ്ങള്‍ക്ക് ബ്രിട്ടണില്‍ ലാന്‍ഡ് ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും; കാലാവധി നീട്ടി നല്‍കാന്‍ സിപിഎം ധാരണ

ഇതാണ് ക്യാപ്റ്റന്റെ റോള്‍, തല ഉയര്‍ത്തി നിന്ന് ലൗറ വോള്‍വാര്‍ട്; വാരിക്കൂട്ടിയത് ഒരുപിടി റെക്കോര്‍ഡുകള്‍

പേടിപ്പിക്കൽ തുടരും! ഹൊറർ പടവുമായി വീണ്ടും രാഹുൽ സദാശിവൻ; ഇത്തവണ മഞ്ജു വാര്യര്‍ക്കൊപ്പം

ഏതു സമയത്ത് എത്ര നേരം വെയിൽ കൊള്ളണം?

SCROLL FOR NEXT