വാഹനങ്ങൾക്കുള്ളിൽ നിന്നും വിലപ്പെട്ട സാധനങ്ങൾ മോഷ്ടിക്കുന്ന ആൾ (Sharjah police ) sharjah police
World

വാഹനങ്ങളിൽ വിലപിടിച്ച വസ്തുക്കൾ വെക്കരുത്; ഷാർജ പൊലീസ് 'കള്ളനായി' മാറിയപ്പോൾ (വിഡിയോ )

തുടർന്ന് വാഹനങ്ങളിൽ പരിശോധന നടത്തിയ ശേഷം അതിലുള്ള വിലപിടിച്ച വസ്തുക്കൾ കള്ളന്റെ വേഷം കെട്ടിയ പൊലീസുകാരൻ മോഷ്ടിക്കുന്നതും വിഡിയോയിൽ കാണാം.

Author : സമകാലിക മലയാളം ഡെസ്ക്

ഷാർജ: വിലപിടിപ്പുള്ള സാധനങ്ങൾ വാഹനങ്ങളിൽ വച്ച് പോകുന്നത് മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പൊലീസ്. വാഹനങ്ങൾക്കുള്ളിൽ നമ്മൾ സുരക്ഷിതമെന്ന് കരുതി വെക്കുന്ന പല സാധനങ്ങളും അപഹരിക്കാൻ മോഷ്ടാക്കൾ ചുറ്റുമുണ്ടാകും. നമ്മുടെ ഒരു നിമിഷത്തെ ഈ അശ്രദ്ധക്ക് വലിയ വില നൽകേണ്ടി വന്നേക്കും. ഈ പ്രശ്നം എത്രത്തോളം ഗൗരവമുള്ളതാണെന്ന് കാണിക്കാനായി ഷാർജ പൊലീസ് ( Sharjah police )  യഥാർഥ പരീക്ഷണം നടത്തി. ആ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി.

ഒരു പൊലീസുകാരൻ കള്ളന്റെ വേഷം കെട്ടി ഏതാനും നിമിഷങ്ങൾക്കുള്ളിൽ  വാഹനങ്ങൾക്ക് യാതൊരു തരത്തിലുമുള്ള കേടുപാടുകൾ വരുത്താതെ സാധനങ്ങൾ മോഷ്ടിക്കുന്ന ദൃശ്യമാണ് പൊലീസ് പുറത്തുവിട്ടത്.

വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങി ആളുകൾ പോകുമ്പോൾ കള്ളന്റെ വേഷം കെട്ടിയ പൊലീസ് മറഞ്ഞു നിന്ന് കാര്യങ്ങൾ നീരീക്ഷിക്കും. തുടർന്ന് വാഹനങ്ങളിൽ പരിശോധന നടത്തിയ ശേഷം അതിലുള്ള വിലപിടിച്ച വസ്തുക്കൾ കള്ളന്റെ വേഷം കെട്ടിയ പൊലീസുകാരൻ മോഷ്ടിക്കുന്നതും വിഡിയോയിൽ കാണാം.

നമ്മൾ അശ്രദ്ധമായി കാർ പൂട്ടാതിരിക്കുകയും വിലപിടിപ്പുള്ള സാധനങ്ങൾ എളുപ്പത്തിൽ കാണുന്ന രീതിയിൽ വയ്ക്കുകയോ ചെയ്യുമ്പോൾ കള്ളന്മാർ ആ അവസരം മുതലെടുക്കുന്നു എന്നും വീഡിയോയിലൂടെ കാണിച്ചു തരികയാണ് ഷാർജ പോലീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞ് പറഞ്ഞ് 24കാരി'; വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം; 2 പേര്‍ പിടിയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

SCROLL FOR NEXT