ഷേഖ് ഹസീന  എപി
World

യുകെയില്‍ രാഷ്ട്രീയ അഭയം തേടി ഷേഖ് ഹസീന; നിലവിൽ ഇന്ത്യയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

ആഭ്യന്തര കലാപത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് പലായനം ചെയ്ത ഷേഖ് ഹസീന ഇന്ത്യയില്‍ തുടരും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആഭ്യന്തര കലാപത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് പലായനം ചെയ്ത ഷേഖ് ഹസീന ഇന്ത്യയില്‍ തുടരും. യുകെയില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഹസീന ഇന്ത്യയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ തുടരുന്നതിന് ഹസീനയ്ക്ക് താത്കാലിക അനുമതി മാത്രമാണ് നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാജിവച്ച ഹസീന ഇന്നലെ വൈകീട്ട് ആറുമണിയോടെ ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമസേന താവളത്തിലാണ് ഇറങ്ങിയത്. മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് രാഷ്ട്രീയ അഭയം നല്‍കുന്നത് സംബന്ധിച്ച് യുകെ സര്‍ക്കാരില്‍ നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഡെയ്ലി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം, ധാക്കയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 'ഹസീന രാജിവച്ചു, ഒരു ഇടക്കാല സര്‍ക്കാര്‍ ചുമതലകള്‍ ഏറ്റെടുക്കുന്നു. രാജ്യത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. ദയവായി സഹകരിക്കുക'- ബംഗ്ലാദേശ് കരസേനാ മേധാവി ജനറല്‍ വഖാര്‍-ഉസ്-സമാന്‍ ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കളെ കണ്ടെന്നും ക്രമസമാധാന ചുമതല സൈന്യം ഏറ്റെടുക്കുമെന്നും കരസേനാ മേധാവി പറഞ്ഞു.കഴിഞ്ഞ രണ്ട് ദിവസമായി ഹസീന സര്‍ക്കാരിനെതിരായി നടന്ന പ്രതിഷേധത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT