ട്രംപ്  
World

ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ വെടിവയ്പ്. ട്രംപിന്റെ ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള വസതിയില്‍ അതിക്രമിച്ച് കയറാകന്‍ ശ്രമിച്ച ആയുധധാരിയെ യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊലപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1:30 നാണ് സംഭവം.

ട്രംപിന്റെ ഫ്ളോറിഡയിലെ മാര്‍ എ ലാഗോ എസ്റ്റേറ്റിലെ വസതിയിലേക്കാണ് തോക്കുധാരിയായ യുവാവ് അതിക്രമിച്ച് കയറിയത്. ഇയാളുടെ കൈയില്‍നിന്നും ഷോട്ട്ഗണ്ണും ഇന്ധനം നിറച്ച കാന്‍ഡും കണ്ടെത്തിയതായി സൂചനയുണ്ട്.

സാധാരണയായി വാരാന്ത്യങ്ങളില്‍ ട്രംപ് ഇവിടെ എത്താറുണ്ട്. എന്നാല്‍ വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെടിവയ്പ് നടക്കുമ്പോള്‍ ട്രംപും ഭാര്യ മെലാനിയയും വാഷിങ്ടനില്‍ വൈറ്റ്ഹൗസിലായിരുന്നു.

മരിച്ചയാള്‍ക്ക് 20 വയസ്സിന് മുകളിലാണ് പ്രായമെന്നും സുരക്ഷാ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അനുമതിയില്ലാതെയാണ് യുവാവ് അകത്ത് കടന്നത്. സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരും പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിലെ ഡെപ്യൂട്ടിയും ചേര്‍ന്നാണ് ഇയാളെ വെടിവെച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ വേറെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

A shooting has occurred at the Palm Beach, Florida residence of US President Donald Trump

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'