New york Firing 
World

ന്യൂയോര്‍ക്കില്‍ നഗരത്തില്‍ വെടിവെപ്പ്: പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം നാലു പേര്‍ കൊല്ലപ്പെട്ടു

ലാസ് വെഗാസ് സ്വദേശിയായ 27 കാരന്‍ ഷെയ്ന്‍ ടാമുറയാണ് അക്രമിയെന്ന് ന്യൂയോര്‍ക്ക് പൊലീസ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് നഗരത്തിലുണ്ടായ വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ മാന്‍ഹാട്ടനിലെ പാര്‍ക് അവന്യൂ ബഹുനില കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. അക്രമി സ്വയം വെടിവെച്ച് മരിച്ചു. ലാസ് വെഗാസ് സ്വദേശിയായ 27 കാരന്‍ ഷെയ്ന്‍ ടാമുറയാണ് അക്രമിയെന്ന് ന്യൂയോര്‍ക്ക് പൊലീസ് സ്ഥിരീകരിച്ചു.

റൈഫിളുമായി കെട്ടിടത്തില്‍ പ്രവേശിച്ച അക്രമി അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിനെത്തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. തുടര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലിനിടെയാണ് അക്രമിയെ സ്വയം വെടിവെച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്‍വെസ്റ്റ് കമ്പനിയായ ബ്ലാക് ടോണിന്റെ ആസ്ഥാനമാണ് വെടിവെപ്പുണ്ടായ ബഹുനിലക്കെട്ടിടം. കൂടാതെ നിരവധി കമ്പനികളുടെ ഓഫീസുകളും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു. അക്രമകാരണത്തെപ്പറ്റി അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Four people, including a police officer, were killed in a shooting in New York City.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT