STARSHIP 
World

ചരിത്രമെഴുതി സ്‌പേസ് എക്‌സ്; ടെക്‌സസില്‍ സ്റ്റാര്‍ഷിപ്പ് തിരിച്ചിറക്കം വിജയം

ബഹിരാകാശ ദൗത്യം നീണ്ടത് 22 മണിക്കൂറിലേറെ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

ന്യൂയോര്‍ക്ക്: ബഹിരാകാശ ഗവേഷണ രംഗത്ത് പുതു ചരിത്രം കുറിച്ച് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്. കൂറ്റന്‍ സ്റ്റാര്‍ഷിപ്പ് പേടകത്തെ ഭ്രമണപഥത്തില്‍ നിന്ന് തിരികെയെത്തിച്ച് വിക്ഷേപണത്തറയിലെ ഭീമന്‍ യന്ത്രക്കൈകള്‍ ഉപയോഗിച്ച് വിജയകരമായി പിടിച്ചെടുത്തു. റോക്കറ്റിന്റെ മുകള്‍ ഭാഗമായ പേടകത്തെ ഭ്രമണപഥത്തില്‍ നിന്ന് സുരക്ഷിതമായി തിരികെ ഇറക്കി വിക്ഷേപണ ഗോപുരത്തില്‍ തന്നെ പിടിച്ചെടുക്കുന്നത് ബഹിരാകാശ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ്.

സ്റ്റാര്‍ഷിപ്പിന്റെ 15ാമത് പരീക്ഷണ വിക്ഷേപണത്തിലാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം ടെക്‌സസിലെ സ്റ്റാര്‍ബേസില്‍ നിന്നാണ് പേടകം വിക്ഷേപിച്ചത്. ഏകദേശം 22 മണിക്കൂര്‍ നീണ്ട ദൗത്യത്തില്‍ സ്റ്റാര്‍ഷിപ്പ് 14 തവണ ഭൂമിയെ വലംവെച്ചു. ഇതിനിടെ 26 നൂതന സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍ വിന്യസിച്ചു.

ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് തിരികെ പ്രവേശിച്ച പേടകം, എന്‍ജിനുകള്‍ ജ്വലിപ്പിച്ച് വേഗത കുറച്ച ശേഷം സ്റ്റാര്‍ബേസിലെ വിക്ഷേപണ ഗോപുരത്തിലെ 'ചോപ്സ്റ്റിക്‌സ്' (chopsticsk) എന്നറിയപ്പെടുന്ന യന്ത്രക്കൈകള്‍ക്കിടയിലേക്ക് കൃത്യമായി വന്നിറങ്ങി.

റോക്കറ്റിന്റെ താഴത്തെ ഭാഗമായ സൂപ്പര്‍ ഹെവി ബൂസ്റ്ററും സമാനമായി രീതിയില്‍ പിടിച്ചെടുക്കാന്‍ സ്‌പേസ് എക്‌സ് ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ സാങ്കേതിക തകരാര്‍ ശ്രദ്ധിയില്‍പെട്ടതിനെ തുടര്‍ന്ന് ബൂസ്റ്ററിനെ ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലേക്ക് തിരിച്ചുവിടുകയും അവിടെ തകര്‍ന്നു വീഴുകയുമായിരുന്നു.

റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും പൂര്‍ണ്ണമായി വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പാണിത്. ബഹിരാകാശ യാത്രകളുടെ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. നാസയുടെ ആര്‍ട്ടെമിസ് ചാന്ദ്ര ദൗത്യങ്ങള്‍ക്കും ഈ വിജയം വലിയ കരുത്തേകും.

SpaceX makes history; Starship landing in Texas is a success

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മടക്കി; കൂടുതല്‍ വ്യക്തത വേണമെന്ന് ആഭ്യന്തര വകുപ്പ്

സിനിമയെയും വെല്ലുന്ന പൊലീസ് ചേസിങ്, ചാല സ്വര്‍ണക്കവര്‍ച്ചയില്‍ 5 പേര്‍ അറസ്റ്റില്‍, 400 ഗ്രാമിലേറെ സ്വര്‍ണം കണ്ടെടുത്തു; പിന്നില്‍ ബിസിനസ് പക?

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

"കണ്ണില്ലാത്ത ക്രൂരത"; കാറിടിച്ച് വീണ ഭിക്ഷാടകനെ ഒന്നര കിലോമീറ്ററോളം വലിച്ചുകൊണ്ടു പോയി

Today's Rashi Phalam November 15| കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യം, സ്വർണം വാങ്ങും