ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദം മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
rain kerala
rain keralafile
Edited By:
Updated on: 
1 min read

തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം. ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമായും അതിനുശേഷം വടക്ക് - വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി, നാളെ വൈകുന്നേരത്തോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മധ്യ കിഴക്കന്‍ അറബിക്കടലിലും സമീപ വടക്കന്‍ ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളില്‍ ചക്രവാതചുഴി തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി ചൊവ്വാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഡജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാല്‍ ബുധനാഴ്ച വരെ ബംഗാള്‍ ഉള്‍ക്കടലില്‍ യാതൊരു കാരണവശാലും മല്‍സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല. ഈ പ്രദേശങ്ങളില്‍ ആഴക്കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള മല്‍സ്യത്തൊഴിലാളികള്‍ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

rain kerala
തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മടക്കി; കൂടുതല്‍ വ്യക്തത വേണമെന്ന് ആഭ്യന്തര വകുപ്പ്
rain kerala
"കണ്ണില്ലാത്ത ക്രൂരത"; കാറിടിച്ച് വീണ ഭിക്ഷാടകനെ ഒന്നര കിലോമീറ്ററോളം വലിച്ചുകൊണ്ടു പോയി
Summary

Low-pressure area in the Bay of Bengal; possibility of rain until Tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER