മോസ്‌കോ: കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് 92 ശതമാനം ഫലപ്രദമെന്ന അവകാശവാദവുമായി റഷ്യ. സ്പുട്‌നികിന്റെ അവസാനഘട്ട പരീക്ഷണം നടന്നുവരികയാണ്. അതിനിടെയാണ് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ട്. 40000 സന്നദ്ധ പ്രവര്‍ത്തകരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നത്. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ 92 ശതമാനം ഫലപ്രദമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ആശ്വാസം നല്‍കുന്ന സ്പുട്‌നിക് റിപ്പോര്‍ട്ട്.
ഓഗസ്റ്റ് മാസത്തിലാണ് സ്പുട്നിക്-5 വാക്സിന്‍ റഷ്യ രജിസ്റ്റര്‍ ചെയ്തത്. സ്പുട്നിക് വാക്സിന് രണ്ട് ഡോസാണുള്ളത്. പരീക്ഷണത്തിന്റെ ഭാഗമായി ഈ രണ്ട് ഡോസുകളും സ്വീകരിച്ച 16,000 പേരില്‍ നിന്നുള്ള വിവരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോള്‍ പുറത്തെത്തയിരിക്കുന്ന ഫലമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് പറഞ്ഞു. വാക്സിന്‍ രാജ്യാന്തര വിപണിയില്‍ എത്തിക്കുന്നതിന് ആര്‍ഡിഐഎഫ് ആണ് പിന്തുണ നല്‍കുന്നത്. കോവിഡിനെതിരെ വാക്‌സിന്‍ ഫലപ്രദമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് വലിയതോതില്‍ വാക്‌സിന്‍ വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് ആര്‍ഡിഐഎഫ് .
മോസ്‌കോയിലെ 29 ക്ലിനിക്കുകളിലായി ആകെ നാല്‍പ്പതിനായിരം പേരിലാണ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. ഇതില്‍ മൂന്നിലൊന്നു പേര്‍ക്ക് സജീവ ഘടകങ്ങള്‍ അടങ്ങിയ വാക്സിന്‍ നല്‍കിയിട്ടില്ല. സ്പുട്നിക് വാക്സിന്‍ നല്‍കിയവര്‍ക്ക്, സജീവ ഘടകം അടങ്ങിയ വാക്സിന്‍ നല്‍കാത്തവരെക്കാള്‍ 92 ശതമാനത്തോളം കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്നാണ് ആര്‍ഡിഐഎഫിന്റെ അവകാശവാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates