പ്രതീകാത്മക ചിത്രം AI Generated
World

പരമോന്നത നേതാവ് രഹസ്യകേന്ദ്രത്തില്‍ ഒളിവില്‍; സര്‍ക്കാരുമായി നേരിട്ട് ബന്ധമില്ല; ആശയവിനിമയ രീതിയും നിഗൂഢം

സ്വന്തം സര്‍ക്കാരുമായിപ്പോലും ദൂതന്മാര്‍ വഴിയാണ് പരമോന്നത നേതാവ് വിവരങ്ങള്‍ കൈമാറുന്നതെന്നും ഭരണകൂടത്തിന്റെ തലപ്പത്തുള്ളവര്‍ക്കുപോലും ഖമേനി എവിടെയാണെന്ന് അറിയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

വാഷിങ്ടണ്‍ : അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി രഹസ്യ താവളത്തില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. ഖമേനിയുമായി നേരിട്ടു ബന്ധപ്പെടാന്‍ ആര്‍ക്കും സാധ്യമാകാത്തതാണ് ചര്‍ച്ചകള്‍ വൈകിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വന്തം സര്‍ക്കാരുമായിപ്പോലും ദൂതന്മാര്‍ വഴിയാണ് പരമോന്നത നേതാവ് വിവരങ്ങള്‍ കൈമാറുന്നതെന്നും ഭരണകൂടത്തിന്റെ തലപ്പത്തുള്ളവര്‍ക്കുപോലും ഖമേനി എവിടെയാണെന്ന് അറിയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ട്രംപ് ഭരണകൂടവുമായി ആശയവിനിമയം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കും ഖമേനിയുമായി ബന്ധപ്പെടാന്‍ സാധിക്കാത്തതാണ് ചര്‍ച്ചകള്‍ വൈകാന്‍ കാരണമെന്നും യുഎസ് ആരോപിച്ചു.

അമേരിക്കയില്‍നിന്നും അയക്കുന്ന കരാറിന്റെ വിശദാംശങ്ങള്‍ രഹസ്യകേന്ദ്രത്തില്‍ കഴിയുന്ന പരമോന്നത നേതാവിലേക്കെത്താനും തിരികെ മറുപടി ലഭിക്കാനും ദിവസങ്ങളോളം കാത്തിരിക്കണം എന്നാണ് യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഖമേനിയുടെ ഒളിത്താവളം എവിടെയാണെന്നോ, ആശയവിനിമയ രീതികളെന്താണെന്നോ വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഇസ്രായേലിനൊപ്പം ചേര്‍ന്ന് അമേരിക്ക നടത്തിയ ഓപ്പറേഷന്‍ എപിക് ഫ്യൂറി ആക്രമണത്തില്‍ മുജ്തബ ഖമേനിക്ക് പരിക്കേറ്റിരുന്നു. ഇതേ ആക്രമണത്തിലാണ് മുന്‍ പരമേന്നത നേതാവും മുജ്തബയുടെ പിതാവുമായ ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടത്. തുടര്‍ന്നാണ് അതീവ സുരക്ഷാ മുന്‍കരുതലുകളിലേക്ക് മുജ്തബയെ മാറ്റിയത്. യുദ്ധം ആരംഭിച്ചതില്‍ പിന്നെ അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

യുദ്ധത്തിനിടയില്‍ ഇറാന്റെ സൈനിക നേതൃത്വത്തെ കണ്ടെത്തിവധിക്കാന്‍ അമേരിക്കന്‍, ഇസ്രായേലി രഹസ്യാന്വേഷണ സംഘത്തിനു സാധിച്ചിരുന്നു. തുടര്‍ന്ന് ഇറാനിലെ നേതാക്കളൊക്കെയും അതീവസുരക്ഷാ സംവിധാനങ്ങളോടെ ഭൂഗര്‍ഭ ബങ്കറുകളിലാണ് താമസം. ഇവര്‍ക്കിടയിലെ സമ്പര്‍ക്കവും പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്.

Supreme leader hiding in secret facility; no direct contact with government; communication method is also mysterious

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്, കൂടെ നാലുപേര്‍ മാത്രം, ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ ഹാങ് ആകുന്നുണ്ടോ? പരിഹാരമുണ്ട്, അറിയാം

'ഗുണ്ടകളെ തരംതിരിച്ച് കാണേണ്ട കാര്യമില്ല; ഗുണ്ടകളുടെ അടുത്ത് നിന്ന് മാത്രമല്ല ഗുണ്ടായിസമുണ്ടാവുക'

ഈ സര്‍ക്കാരിന് എട്ടിന്റെ പണി; പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

SCROLL FOR NEXT