സംഗീത ഉപകരണം താലിബാന്‍ കത്തിക്കുന്ന ദൃശ്യം 
World

പൊട്ടിക്കരഞ്ഞ് സംഗീതജ്ഞന്‍, കണ്‍മുന്നില്‍ സംഗീത ഉപകരണം തീയിട്ട് നശിപ്പിച്ചു; കൊടും ക്രൂരത -വീഡിയോ

അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: കൂടുതല്‍ സ്വാതന്ത്ര്യവും വികസനവും സാധ്യമാക്കുന്ന ഭരണം അഫ്ഗാനിസ്ഥാനില്‍ കാഴ്ചവെയ്ക്കും എന്ന് പറഞ്ഞാണ് താലിബാന്‍ വീണ്ടും
അധികാരം പിടിച്ചെടുത്തത്. എന്നാല്‍ വിവിധ മേഖലകളില്‍ പിടിമുറുക്കി ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്ന സംഭവവികാസങ്ങളാണ് ഓരോ ദിവസം കഴിയുന്തോറും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സംഗീതജ്ഞന്റെ മുന്നില്‍ വച്ച് സംഗീത ഉപകരണം താലിബാന്‍ കത്തിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിലാണ് സംഭവം. അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകനാണ് വീഡിയോ പങ്കുവെച്ചത്. സംഗീത ഉപകരണം താലിബാന്‍ കത്തിക്കുന്നത് കണ്ട് സംഗീതജ്ഞന്‍ കരയുന്നതും തോക്കുധാരി ഇദ്ദേഹത്തെ നോക്കി ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

അഫ്ഗാനിസ്ഥാനില്‍ വാഹനത്തില്‍ പാട്ട് വെയ്ക്കുന്നതിന് താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിനിടെ ലൈവ് മ്യൂസിക്ക് നടത്തുന്നതിനും വിലക്കുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാള്‍ മിന്നല്‍ പ്രളയത്തിനു കാരണം ഭൂകമ്പമല്ല, 'ഹിമപാളികളുടെ തകര്‍ച്ച'; യുഎസ് ഏജന്‍സി

മൂന്നാർ ടൗണിൽ വീണ്ടും കാട്ടാന ഭീതി; കൃഷിയിടങ്ങളിൽ നാശം വിതച്ച് 'വിരിഞ്ഞ കൊമ്പൻ'

ജനത്തിരക്കൊഴിഞ്ഞപ്പോൾ അർദ്ധരാത്രി ചൂലുമായി മേയറും സംഘവും; തിരുവോണത്തിന് കണ്ണൂർ നഗരം ക്ലീൻ

"കസബ' ഇപ്പോൾ നിങ്ങൾക്ക് ടോക്സിക് ആയി തോന്നുന്നുണ്ടോ ? കർമ എന്നൊന്നുണ്ട്'; ​ഗീതു മോഹൻദാസിനെതിരെ രൂപേഷ് പീതാംബരൻ

വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം