നരേന്ദ്ര മോദിക്കൊപ്പം താന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുളി/ഫോട്ടോ: പിടിഐ(ഫയല്‍) 
World

താന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുളി അന്തരിച്ചു

ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം എന്നാണ് ഔദ്യോഗിക വിശദീകരണം

Author : സമകാലിക മലയാളം ഡെസ്ക്

നയ്‌റോബി: താന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുളി(61) അന്തരിച്ചു. താന്‍സാനിയന്‍ വൈസ് പ്രസിഡന്റാണ് മഗുഫുളിയുടെ മരണം സ്ഥിരീകരിച്ചത്. 

ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം എന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ രണ്ടാഴ്ചയോളമായി പൊതു ഇടത്തില്‍ മഗുഫുളി പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതോടെ പ്രസിഡന്റിന് കോവിഡ് പോസിറ്റിവായെന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

എന്നാല്‍ പ്രസിഡന്റിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വാര്‍ത്തകള്‍ മാര്‍ച്ച് 12ന് ഭരണകൂടം തള്ളി. അധികാരത്തിലിരിക്കുമ്പോള്‍ മരിക്കുന്ന ആദ്യ താന്‍സാനിയന്‍ പ്രസിഡന്റാണ് മഗുഫുളി. 

കോവിഡിനെ നിസാരമായി കാണുകയും, മാസ്‌ക് ധരിക്കുന്നതിന് എതിരെ മഗുഫുളി നിലപാടെടുക്കുകയും ചെയ്തിരുന്നു. ആരോഗ്യനില മോശമായതോടെ മഗുഫുളി ഇന്ത്യയിലെ രഹസ്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ