ബില്ല് പാസായതില്‍ ആഘോഷിക്കുന്നവര്‍  പിടിഐ
World

തായ്‌ലാന്‍ഡില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത; ഏഷ്യയിലെ മൂന്നാം രാജ്യം

സെനറ്റിലെ 152 അംഗങ്ങളില്‍ 130 പേര്‍ ബില്ലിന് അംഗീകാരം നല്‍കിയപ്പോള്‍ 4 പേര്‍ എതിര്‍ത്തു. 18 പേര്‍ വിട്ടുനിന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: തായ്‌ലാന്‍ഡില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത. ചൊവ്വാഴ്ച സെനറ്റ് വന്‍ ഭൂരിപക്ഷത്തോടെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. സെനറ്റിലെ 152 അംഗങ്ങളില്‍ 130 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 4 പേര്‍ എതിര്‍ത്തു. 18 പേര്‍ വിട്ടുനിന്നു. സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കുന്ന ആദ്യ കിഴക്കന്‍ ഏഷ്യന്‍ രാജ്യവും മൂന്നാമത്തെ ഏഷ്യന്‍ രാജ്യവുമാകും തായ്‌ലന്‍ഡ്.

ഇതോടെ തായ്‌വാനും നേപ്പാളിനും ശേഷം സ്വവര്‍ഗ വിവാഹം അനുവദിക്കുന്ന ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായി തായ്ലന്‍ഡ് മാറും. ബില്ലിന് തായ്‌ലന്‍ഡ് രാജാവിന്റെ അംഗീകാരം ആവശ്യമാണ്. അതിന് ശേഷം ബില്‍ നിയമമായി മാറും. നിയമപരവും സാമ്പത്തികവും വൈദ്യശാസ്ത്രപരവുമായി എല്ലാ കാര്യത്തിലും പങ്കാളികള്‍ക്ക് തുല്യ അവകാശമാണ് ബില്ലില്‍ പറയുന്നത്. പുരുഷന്‍മാര്‍ , സ്ത്രീകള്‍ എന്നീ വാക്കുകള്‍ വ്യക്തികള്‍ എന്നും ഭര്‍ത്താവ്, ഭാര്യ എന്നീ വാക്കുകള്‍ വിവാഹ പങ്കാളികള്‍ എന്നിങ്ങനെ മാറ്റാനും ബില്ലില്‍ പറയുന്നുണ്ട്.

യാഥാസ്ഥിതിക മൂല്യങ്ങള്‍ വച്ചുപുലര്‍ത്തുന്ന തായ് സമൂഹം വിവാഹ സമത്വ നിയമം പാസാക്കുന്നതിനായി ദശാബ്ദങ്ങളായുള്ള പോരാട്ടമാണ് ഇതോടെ അവസാനിച്ചത്. ബില്ലില്‍ എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിക്ക് അനുകൂലമായ നിയമങ്ങളും ഉറപ്പുവരുത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

Today's Rashi Phalam July 22 | പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ