വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെ ഓവല്‍ ഹൗസില്‍ പ്രവാസി ഭാരതീയര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. ദീപാരാധന ചടങ്ങില്‍ അദ്ദേഹം വിളക്ക് കൊളുത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതീകമെന്നോണം ഈ ആഘോഷ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
2003ല്‍ അന്നെത്ത പ്രസിഡന്റായ ജോര്‍ജ് ഡബ്യു ബുഷ് ആണ് വൈറ്റ്ഹൗസില്‍ ദീപാവലി ആഘോഷത്തിന് തുടക്കം കുറിച്ചത്. പിന്നീട് മറ്റ് പ്രസിഡന്റുമാരും ആഘോഷം തുടര്‍ന്നു. അമേരിക്കന്‍ ഭരണകൂടത്തില്‍ സുപ്രധാന പദവികള്‍ വഹിക്കുന്ന ഇന്ത്യന്‍-അമേരിക്കന്‍ വംശജരുടെ സാന്നിധ്യം ആഘോഷത്തിന് തിളക്കമേകി.
യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വത്ര, ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ, എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, ഷെഫ് വികാസ് ഖന്ന, സംരഭകന്‍ വിശാല്‍ ഗോണ്ടല്‍ തുടങ്ങിയ പ്രമുഖകര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനിടെ സംരഭകനായ വിശാല്‍ ഗോണ്ടല്‍ ഹനുമാന്‍ ചാലിസ ഗ്രന്ഥം ട്രംപിന് സമ്മാനിച്ചു. ധീരതക്കും ഭക്തിക്കും ശക്തിക്കും വേണ്ടി ദശലക്ഷക്കണക്കിന് ആളുകള്‍ പാരായണം ചെയ്യുന്ന തുളസീദാസിന്റെ ഈ വിശുദ്ധ ഗ്രന്ഥം പ്രസിഡന്റിന് നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates