ഡോണൾഡ് ട്രംപ് എപി
World

സൈനിക തലപ്പത്ത് വൻ അഴിച്ചുപണി; മെക്സിക്കൻ അതിർത്തിക്കും പൂട്ടിട്ട് ട്രംപ്

അഡ്മിറൽമാരും ജനറൽമാരുമായ മറ്റ് അഞ്ചു പേരെക്കൂടി മാറ്റി.

Author : സമകാലിക മലയാളം ഡെസ്ക്

വാ​ഷിങ്ടൺ: യുഎസ് സൈനിക തലപ്പത്ത് വൻ അഴിച്ചുപണി നടത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാനായിരുന്ന വ്യോമസേനാ ജനറൽ സി ക്യു ബ്രൗണിനെ അദ്ദേഹം വെള്ളിയാഴ്ച പുറത്താക്കി. ബ്രൗ​ണി​ന്‍റെ നാ​ലു​വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യി​ൽ ര​ണ്ടു​വ​ർ​ഷം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ന​ട​പ​ടി. അഡ്മിറൽമാരും ജനറൽമാരുമായ മറ്റ് അഞ്ചു പേരെക്കൂടി മാറ്റി.

മുൻ ലഫ് ജനറൽ ഡാൻ റേസിൻ കെയ്നിനെയാണ് ബ്രൗണിന്റെ പിൻഗാമിയായി ട്രംപ് കണ്ടുവെച്ചിരിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥനെ രാജ്യത്തെ സൈന്യത്തിന്റെ ഉന്നതപദവിയിൽ നിയമിക്കുന്നത് ആദ്യമായാണ്. നാവികസേനാ മേധാവി അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റിയെയും വ്യോമസേനാ വൈസ് ചീഫ് ഓഫ് സ്റ്റാഫിനെയും പ്രസിഡന്റ് നീക്കുമെന്ന് പെന്റഗൺ അറിയിച്ചു.

നാവികസേനാ മേധാവിയുടെ പദവിയിലെത്തിയ ആദ്യ വനിതയാണ് അഡ്മിറൽ ഫ്രാഞ്ചെറ്റി. കര, നാവിക, വ്യോമസേനകളിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽമാരെയും മാറ്റും. സൈന്യത്തിലെ നീതിന്യായനിർവഹണത്തിന്റെ ചുമതലയുള്ളവരാണിവർ. ബ്രൗൺ ഉൾപ്പെടെയുള്ളവരെ പുറത്താക്കുന്നതിന് കാരണമൊന്നും ട്രംപ് വ്യക്തമാക്കിയിട്ടില്ല. അതേസമയം മെക്സിക്കൻ അതിർത്തിയും ട്രംപ് അടച്ചു.

അ​തി​ർ​ത്തി സു​ര​ക്ഷ, വ്യാ​പാ​ര വി​ഷ​യ​ങ്ങ​ളി​ൽ മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യ ഷെ​യ്ൻ​ബോ​മു​മാ​യി ക​രാ​ർ ​ഒപ്പി​ട്ട​തി​നു ആ​ഴ്ച​ക​ൾ​ക്കുള്ളിലാണ് അ​തി​ർ​ത്തി അ​ട​ച്ചെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്. അ​തി​ർ​ത്തി​യി​ൽ 10,000 സൈ​നി​ക​രെ​ക്കൂ​ടി അ​ധി​ക​മാ​യി വി​ന്യ​സി​ക്കു​മെ​ന്നും ട്രം​പ് ത​ന്‍റെ സാ​മൂ​ഹിക മാധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ അ​റി​യി​ച്ചു.‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിലിണ്ടറുകള്‍ വാങ്ങാന്‍ ഗ്യാസ് കണക്ഷന്‍ ആവശ്യമില്ല; സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും

എംബിബിഎസ് സീറ്റുകളില്‍ റെക്കോര്‍ഡ് വര്‍ധന: 9,911 സീറ്റുകള്‍ കൂടി അനുവദിച്ച് എന്‍എംസി; കേരളത്തിലെ സീറ്റ് വിവരങ്ങള്‍ അറിയാം

വെള്ളം ചോദിച്ചെത്തിയ യുവാവ് പിടിച്ചു പറിച്ചോടിയത് കല്യാണിയുടെ ഏക സമ്പാദ്യമായ സ്വര്‍ണ മാല

'അപൂര്‍വ പൂജകളും വിപുലമായ ഹോമങ്ങളും'; കേരളത്തിലെ ആദ്യ ആഷാഢ നവരാത്രി മഹോത്സവത്തിന് തുടക്കം

പശുവിനെ കെട്ടുന്നതിനിടെ താഴ്ചയിലേക്ക് വീണ് വീട്ടമ്മ മരിച്ചു