ജോ ബൈഡൻ, ഡോണള്‍ഡ് ട്രംപ് 
World

ബൈഡന്റെ കാന്‍സര്‍ രോഗനിര്‍ണയം എന്തുകൊണ്ട് നേരത്തെ അറിയിച്ചില്ല?; ചോദ്യങ്ങളുമായി ട്രംപ്

മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗനിര്‍ണയത്തെക്കുറിച്ച് അമേരിക്കന്‍ ജനതയെ നേരത്തെ അറിയിക്കാത്തതില്‍ താന്‍ അത്ഭുതപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗനിര്‍ണയത്തെക്കുറിച്ച് അമേരിക്കന്‍ ജനതയെ നേരത്തെ അറിയിക്കാത്തതില്‍ താന്‍ അത്ഭുതപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്തുകൊണ്ട് ഇത്രയും കാലം രോഗാവസ്ഥ മറച്ചുവെച്ചുവെന്നും ട്രംപ് ചോദിച്ചു. ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ട്രംപ് ഉന്നയിച്ചത്.

അധികാരത്തിലിരിക്കെ തന്റെ ആരോഗ്യത്തെക്കുറിച്ച് ബൈഡന്‍ പൊതുജനങ്ങളെ വഞ്ചിച്ചോ എന്ന ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് ട്രംപ് രംഗത്തുവന്നത്. പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്ന വേളയില്‍ ബൈഡന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനിടെ ബൈഡന്റെ അഡ്വാന്‍സ് സ്‌റ്റേജിലെത്തിയ കാന്‍സര്‍ രോഗനിര്‍ണയത്തിന്റെ സമയത്തെ കുറിച്ചും ട്രംപ് സംശയം പ്രകടിപ്പിച്ചു.

'കാന്‍സര്‍ രോഗനിര്‍ണയം വളരെക്കാലം മുമ്പ് പൊതുജനങ്ങളെ അറിയിക്കാത്തതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. എന്തുകൊണ്ടാണ് ഇത്രയും സമയമെടുത്തത്? ഈ നിലയില്‍ അഡ്വാന്‍സ് സ്‌റ്റേജിലേക്ക് എത്താന്‍ വളരെയധികം സമയമെടുക്കും. ഈ നിലയില്‍ എത്താന്‍ വര്‍ഷങ്ങളെടുക്കും. ഇത് വളരെ സങ്കടകരമായ ഒരു സാഹചര്യമാണ്, എനിക്ക് അതിനെക്കുറിച്ച് വളരെ വിഷമമുണ്ട്. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ ആളുകള്‍ ശ്രമിക്കണം'- ട്രംപ് പറഞ്ഞു. 'ബൈഡന്‍ പ്രസിഡന്റിന്റെ ഓഫീസിലിരിക്കുമ്പോള്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ വസ്തുതകള്‍ പറയുന്നില്ല. ഇതൊരു വലിയ പ്രശ്‌നമാണ്,'- ട്രംപ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് തനിക്ക് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ഥിരീകരിച്ചുവെന്ന് ബൈഡന്‍ തുറന്നുപറഞ്ഞത്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ബൈഡന്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. പ്രോസ്റ്റേറ്റ് കാന്‍സറിന് ആറ് മുതല്‍ പത്ത് വരെ ഗ്ലീസണ്‍ സ്‌കോര്‍ ആണ് കണക്കാക്കപ്പെടുന്നത്. 10 ല്‍ 9 എന്ന ഗ്ലീസണ്‍ സ്‌കോറാണ് ബൈഡനുളളത്. കാന്‍സര്‍ വളരെ കൂടിയ നിലയില്‍ ബാധിച്ചിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. കാന്‍സര്‍ ഹോര്‍മോണ്‍ സെന്‍സിറ്റീവ് ആണെന്നും നിയന്ത്രിക്കാന്‍ കഴിയുമെന്നുമാണ് നിലവിലെ വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT