Iran 
World

'ചൈന ആയുധങ്ങള്‍ കയറ്റുമതി ചെയ്യും'; വെടിനിര്‍ത്തല്‍ ഇറാൻ ആയുധ ശേഷി കൂട്ടാന്‍ ഉപയോഗിക്കുന്നതായി യുഎസ് ഇന്റലിജന്‍സ്

യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ സി എന്‍എന്‍ ആണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഇറാനിലേക്ക് ആയുധങ്ങള്‍ കയറ്റുമതിചെയ്യാന്‍ ചൈന തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ സി എന്‍എന്‍ ആണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. ഏതാനും ആഴ്ചകള്‍ക്കകം പുതിയ സംവിധാനങ്ങള്‍ കൈമാറാന്‍ ചൈന തയ്യാറെടുക്കുകയാണെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഷോള്‍ഡര്‍-ഫയേഡ് എയര്‍ മിസൈല്‍ സംവിധാനങ്ങളടക്കമാണ് ചൈന കൈമാറാനിരിക്കുന്നത്. താഴ്ന്ന് പറക്കുന്ന വിമാനങ്ങളെ ആക്രമിക്കാന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം.

യുഎസുമായുള്ള താത്കാലിക വെടിനിര്‍ത്തല്‍ സമയം ആയുധ ശേഷി കൂട്ടാന്‍ ഇറാന്‍ ഉപയോഗിക്കുന്നു എന്നതാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വെടിനിര്‍ത്തല്‍ കരാറിന് ചൈന മധ്യസ്ഥതവഹിച്ചെന്ന അവകാശവാദങ്ങള്‍ക്കിടയിലാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വെടിനിര്‍ത്തലിനെ തങ്ങളുടെ പ്രധാന വിദേശ പങ്കാളികളുടെ സഹായത്തോടെ ആയുധ സംവിധാനങ്ങള്‍ സമാഹരിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൈനയുടെ പുതിയ നീക്കം ട്രംപ് ഭരണകൂടത്തെ പ്രകോപിപ്പിക്കുന്നതാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ആരോപണം തള്ളുകയാണ് ചൈനീസ് അധികൃതര്‍. ചൈന ആര്‍ക്കും ആയുധങ്ങള്‍ നല്‍കിയിട്ടില്ലെന്ന് യുഎസിലെ ചൈനീസ് എംബസിയുടെ വക്താവ് പ്രതികരിച്ചു. അന്താരാഷ്ട്ര കടമകള്‍ നിറവേറ്റിക്കൊണ്ടാണ് ചൈന പ്രവര്‍ത്തിക്കുന്നത്. തെറ്റായ ആരോപണങ്ങളും ദുരുദ്ദേശപരമായ ബന്ധങ്ങളും പ്രകോപനപരമായ പ്രചാരണങ്ങളും ഒഴിവാക്കണമെന്നും ചൈനീസ് വക്താവ് പറഞ്ഞു.

US intelligence indicates that China is preparing to deliver new air defense systems to Iran within the next few weeks, according to three people familiar with recent intelligence assessments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണു; നിരവധിപേര്‍ക്ക് പരിക്ക്

'സതീശനെ 'മേനോന്‍ സതീശനാ'ക്കിയത് ബിജെപി ഡീല്‍; വേട്ടയാടാന്‍ വിട്ടുതരില്ല'

മഴക്കാലത്ത് ബജ്ജിയും പേസ്ട്രിയും അത്ര 'സേഫ്' അല്ല

സിബിഎസ്ഇ പുനർമൂല്യനിർണ്ണയം; സംശയങ്ങൾ ദൂരീകരിക്കാൻ ഹെൽപ്‌ലൈൻ

'എല്ലാവരുമായിട്ടും ഉടക്കാണല്ലോ, കുറച്ചൊക്കെ ഈഗോ കുറയ്ക്കണം'; കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ ഫിലിംസ്

SCROLL FOR NEXT