ഫയല്‍ ചിത്രം/ എക്സ് 
World

കറിവെച്ച മീന്‍ വെന്തില്ല; യുവതിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റി

ശരിയായി പാകം ചെയ്യാതെ തിലാപ്പിയ മീന്‍ കഴിച്ച യുവതിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ശരിയായി പാകം ചെയ്യാതെ തിലാപ്പിയ മീന്‍ കഴിച്ച യുവതിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റി. ബാക്ടീര അണുബാധയെ തുടര്‍ന്ന് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു.

യുഎസിലെ കാലിഫോര്‍ണിയയിലാണ് സംഭവം. 40 കാരിയായ ലോറ ബരാജാസിന്റെ കൈകാലുകളാണ് മുറിച്ചുമാറ്റിയത്. വീടിനടുത്തുള്ള പ്രാദേശിക മാര്‍ക്കറ്റില്‍ നിന്നാണ് യുവതി തിലാപ്പിയ വാങ്ങിയത്. തുടര്‍ന്ന് വീട്ടിലെത്തി പാകം ചെയ്ത് കഴിക്കുകയായിരുന്നു. എന്നാല്‍ മീന്‍ ശരിയായി വേവിച്ചിരുന്നില്ലെന്നും മീനിലുണ്ടായിരുന്ന ബാക്ടീരിയ ശരീരത്തിലെത്തുകയായിരുന്നുവെന്നുമാണ്് റിപ്പോര്‍ട്ടുകള്‍. 

ഭക്ഷണം കഴിച്ച ഉടനെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ലോറയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏകദേശം 40 ദിവസത്തോളമായി ലോറ ആശുപത്രിയില്‍ കഴിയുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ലോറ കോമ അവസ്ഥയിലെത്തി. കാലുകളും വിരലുകളുമെല്ലാം ചുണ്ടുകളും കറുത്ത നിറത്തിലാകുകയും വൃക്കകള്‍ തകരാറിലാകുകയും ചെയ്തതായി സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഓക്സിജന്‍ മാസ്‌കിന്റെ സഹായത്തോടെയാണ് ലോറ ജീവന്‍ നിലനിര്‍ത്തുന്നത്.

വ്യാഴാഴ്ചയാണ് ലോറയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് ശസ്ത്രക്രിയയിലൂടെ രണ്ട് കൈകളും കാലുകളും ഡോക്ടര്‍മാര്‍ മുറിച്ചുമാറ്റിയത്. സമുദ്രവിഭവങ്ങളിലും കടല്‍ജലത്തിലും കാണപ്പെടുന്ന മാരക ബാക്ടീരിയയായ വിബ്രിയോ വള്‍നിഫിക്കസാണ് ലോറയുടെ ശരീരത്തിലെത്തിയത്. കടല്‍ മത്സ്യങ്ങള്‍ നന്നായി പാകം ചെയ്ത് കഴിക്കേണ്ടത് അത്യാവശ്യമാണെന്ന് യുസിഎസ്എഫ് പകര്‍ച്ചവ്യാധി വിദഗ്ധയായ ഡോ.നടാഷ സ്‌പോട്ടിസ് വുഡ്  പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി - സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

വയോധികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; പൊലീസ് മൊഴിയെടുത്ത കൊച്ചുമകനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കവര്‍ച്ചയ്ക്ക് പുതിയ രീതി; ജില്ലയെ ആശങ്കയിലാഴ്ത്തിയ സ്വര്‍ണ മോഷ്ടാക്കാള്‍; യുവതികളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

കണ്ണൂര്‍ വിസിയുടെ വിലക്ക് വിലപ്പോയില്ല, ഷീ ഫെസ്റ്റില്‍ പങ്കെടുത്ത് ഐഷി ഘോഷ് മടങ്ങി

മലയാളം സര്‍വകലാശാലയിലെ ദലിത് ഗവേഷകയുടെ പരാതിയില്‍ സമരം ശക്തമാകുന്നു; സിജെപിയും പ്രക്ഷോഭത്തില്‍