World

ആന്‍ ഫ്രാങ്കിനെ ഒറ്റിയത് വാന്‍ ഡെന്‍ ബെര്‍ഗ്, 77 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തല്‍

ജൂത സമൂഹം നേരിട്ട കൊടും ഭീകരതകള്‍ ലോകത്തോട് വിളിച്ചു പറഞ്ഞ ആന്‍ ഫ്രാങ്കിനെ ഒറ്റുകൊടുത്ത ആളെ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ആംസ്റ്റര്‍ഡാം: ജൂത സമൂഹം നേരിട്ട കൊടും ഭീകരതകള്‍ ലോകത്തോട് വിളിച്ചു പറഞ്ഞ ആന്‍ ഫ്രാങ്കിനെ ഒറ്റുകൊടുത്ത ആളെ കണ്ടെത്തി. മുന്‍ എഫ്ബിഐ ഏജന്റും ചരിത്രകാരന്മാരും ഉള്‍പ്പെടുന്ന സംഘമാണ് ആറ് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ഉത്തരം കണ്ടെത്തിയത്. 

ജൂതനായ ആര്‍നള്‍ഡ് വാന്‍ ഡെന്‍ ബെര്‍ഗ് ആണ് ആനിനെ ഒറ്റുകൊടുത്തത്. കംപ്യൂട്ടര്‍ അല്‍ഗോരിതം ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കണ്ടെത്തല്‍. അക്കാലത്ത് ജീവിച്ചിരുന്നവരുടെ പരിചയശൃംഖലയാണ് കംപ്യൂട്ടര്‍ അല്‍ഗോരിതത്തിലൂടെ കണ്ടെത്തിയത്. 

ജര്‍മനിയുടെ കൈകളിലേക്ക് നെതര്‍ലന്‍ഡ്‌സ് വീണതോടെ രണ്ട് വര്‍ഷത്തോളം ആന്‍ ഒളിവില്‍ കഴിഞ്ഞു. വംശ ശുദ്ധിയുടെ പേരില്‍ നാസികള്‍ ജൂതന്മാരെ ഉന്മൂലനം ചെയ്യാന്‍ ആരംഭിച്ചതോടെയാണ് ആനും കുടുംബവും നെതര്‍ലന്‍ഡിലേക്ക് ചേക്കേറിയത്. വിശ്വസ്തരായ ആളുകളുടെ സഹായത്തോടെ നെതര്‍ലന്‍ഡ്‌സില്‍ ഒളുവില്‍ കഴിയാന്‍ ആനിന്റെ കുടുംബത്തിനായിരുന്നു. 

1945 ല്‍ നാസിപ്പടയുടെ പിടിയില്‍

1945 ഫെബ്രുവരിയിലാണ് ആന്‍ നാസിപ്പടയുടെ പിടിയിലായത്. പതിനഞ്ച് വയസായിരുന്നു അന്ന് ആന്‍ ഫ്രാങ്കിന്റെ പ്രായം. ആന്‍ ഫ്രാങ്കിനെ ഒറ്റിയതായി ഇപ്പോള്‍ കണ്ടെത്തിയ വാന്‍ ഡെന്‍ ബെര്‍ഗ് ഇക്കാലത്ത് ആംസ്റ്റര്‍ഡാമിലെ ജൂത കൗണ്‍സില്‍ അംഗമായിരുന്നു.

ജൂത മേഖലയില്‍ നാസി നയങ്ങള്‍ നടപ്പിലാക്കുകയായിരുന്നു ഈ കൗണ്‍സിലിന്റെ ലക്ഷ്യം. 1943ല്‍ കൗണ്‍സില്‍ പിരിച്ചുവിട്ട് അംഗങ്ങളെ കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളില്‍ അയച്ചു. എന്നാല്‍ വാന്‍ ഡെന്‍ ബെര്‍ഗിന് ഇളവ് ലഭിച്ചു. മറ്റ് ജൂതന്മാരെ ഒറ്റുകൊടുത്താവാം ഈ ഇളവ് ലഭിച്ചത് എന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. 

കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ നിന്ന് രക്ഷ നേടാന്‍ ഒറ്റല്‍

തന്നെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞ് ക്യാംപിലേക്ക് വിട്ടേക്കുമെന്ന് ചോദിച്ചപ്പോഴാവാം നിര്‍ണായക വിവരം എന്ന നിലയില്‍ ആനിനെ കുറിച്ച് അറിയിച്ചത് എന്നാണ് സൂചനകള്‍. വാന്‍ ഡെന്‍ ബെര്‍ഗ് ആണ് ആനിനെ ഒറ്റിയത് എന്ന് പറയുന്ന കത്ത് ആനിന്റെ പിതാവിന് ലഭിച്ചതായി മുന്‍പൊരു അന്വേഷണ സംഘവും കണ്ടെത്തിയിരുന്നു. 

ഒറ്റുകൊടുത്തത് ജൂതന്‍ തന്നെയാണ് എന്നതിനാലാവാം ആനിന്റെ പിതാവ് ഓട്ടോ ഫ്രാങ്ക് ഈ വിവരം വെളിപ്പെടുത്താതിരുന്നത്. 1950ല്‍ വാന്‍ ഡെന്‍ ബെര്‍ഗ് അന്തരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT