അബുദാബി: 82 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് മുൻകൂർ വീസയില്ലാതെ യുഎഇയിലേക്ക് പ്രവേശിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം. ഇവർക്ക് 14 ദിവസത്തെ ഓൺ അറൈവൽ വീസയാണ് ലഭിക്കുക. 14 ദിവസത്തേക്കുകൂടി പുതുക്കാം. 82 രാജ്യങ്ങളുടെ പട്ടികയും യാത്രക്കാർക്കുള്ള വിസ ഇളവുകളുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ടു.
വിസ ഇളവ് അല്ലെങ്കിൽ വിസ ഓൺ അറൈവൽ വിഭാഗങ്ങളിൽ പെടാത്തവർക്ക് എൻട്രി പെർമിറ്റ് ആവശ്യമാണ്. സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കുന്ന ഈ പെർമിറ്റ് അവർ യുഎഇയിൽ എത്തുന്നതിന് മുമ്പ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിൽ നിന്ന് നേടിയിരിക്കണം.
വീസ കൂടാതെ എത്തുന്ന രാജ്യക്കാർക്ക് 30 ദിവസം യുഎഇയിൽ തങ്ങാം. ആവശ്യമെങ്കിൽ 10 ദിവസം കൂടി താമസിക്കാൻ അനുവദിക്കും. രാജ്യത്ത് പ്രവേശിച്ച ദിവസം മുതലാണ് കാലാവധി കണക്കാക്കുക. 115 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎഇയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിസ എടുക്കണം. ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇ സന്ദർശിക്കാൻ വിസയോ സ്പോൺസറോ ആവശ്യമില്ല.
യുഎഇലേക്ക് പ്രവേശിക്കുന്ന അതിർത്തികളിൽ എത്തുമ്പോൾ ജിസിസി രാജ്യം നൽകിയ പാസ്‌പോർട്ടോ അവരുടെ ഐഡി കാർഡോ ഹാജരാക്കിയാൽ മതിയാകും. വിശദമായ വിസ വിവരങ്ങൾ അന്വേഷിക്കുന്ന യാത്രക്കാരോട് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാൻ അധികൃതർ ആഹ്വാനം ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates