Woman gets world's biggest lips X
World

'പ്രണയജീവിതത്തെ ഇത് ബാധിച്ചേക്കാം, എന്നാലും ഇത് തെരഞ്ഞെടുക്കുന്നു'; ലോകത്തിലെ ഏറ്റവും വലിയ ചുണ്ട് സ്വന്തമാക്കി യുവതി

26,000 ഡോളറോളം രൂപയാണ് ആന്‍ഡ്രിയ ഇതിനായി ചെലവഴിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും വലിയ ചുണ്ട് സ്വന്തമാക്കി ബള്‍ജീരിയ സ്വദേശിയായ ആന്‍ഡ്രിയ ഇവാനോവാ. 2018 ല്‍ ആരംഭിച്ച ചികിത്സയിലൂടെ 32 ഹൈഡ്രോണിക് ആസിഡ് സിറിഞ്ചുകളാണ് ആന്‍ഡ്രിയ ചുണ്ടില്‍ കുത്തിവെച്ചത്. 26,000 ഡോളറോളം രൂപയാണ് ആന്‍ഡ്രിയ ഇതിനായി ചെലവഴിച്ചത്.

സൈക്കോളജി വിദ്യാര്‍ത്ഥിയായ ആന്‍ഡ്രിയ തനിക്ക് ഈ മാറ്റം വഴി ധാരാളം പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന് അറിഞ്ഞിട്ട് തന്നെയാണ് താന്‍ ഈ തീരുമാനം എടുത്തതെന്നും പറയുന്നു. 'എന്റെ പ്രണയ ജീവിതത്തെ ഇത് ബാധിച്ചേക്കാമെന്ന് അറിയാം എന്നാലും ഞാനിത് തെരഞ്ഞെടുക്കുന്നു. ചെറുപ്പം മുതല്‍ ഞാന്‍ വ്യത്യസ്തമായ മാറ്റങ്ങള്‍ വരുത്താന്‍ ഇഷ്ടപ്പെടുന്നയാളാണ്.' ആന്‍ഡ്രിയ പറഞ്ഞു.

തന്റെ ഈ രൂപ മാറ്റത്തില്‍ കൂട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുമില്ലായെന്നും താനൊരു പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. തന്റെ ശരീരത്തില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും ആന്‍ഡ്രിയ പറയുന്നു.

Woman gets world's biggest lips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല