മന്‍പ്രീത് കൗര്‍ എക്സ്
World

വിമാനത്തില്‍ സീറ്റ് ബെല്‍റ്റ് ഇടുമ്പോള്‍ കുഴഞ്ഞ് വീണു, ഇന്ത്യന്‍ വംശജയായ 24കാരിക്ക് ഓസ്‌ട്രേലിയയില്‍ ദാരുണാന്ത്യം

മെല്‍ബണില്‍ നിന്ന് പഞ്ചാബിലേക്കുള്ള യാത്രക്കിടെയാണ് അന്ത്യം.

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: വിമാനത്തില്‍ കയറി സീറ്റ് ബെല്‍റ്റിടുന്നതിനിടയില്‍ ഇന്ത്യന്‍ വംശജയായ 24കാരി ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മരിച്ചു. നാല് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് വരികയായിരുന്ന മന്‍പ്രീത് കൗര്‍ വിമാനത്തില്‍ കയറി മിനിറ്റുകള്‍ക്കകം തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. മെല്‍ബണില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കും അവിടെ നിന്ന് സ്വന്തം നാടായ പഞ്ചാബിലേക്കുമുള്ള യാത്രക്കിടെയാണ് അന്ത്യം.

എയര്‍പോര്‍ട്ടില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അസ്വസ്ഥത തോന്നിയെങ്കിലും യാത്ര തുടരാന്‍ തീരുമാനിക്കുകയുയായിരുന്നു. ബെല്‍റ്റിടുന്നതിനിടയില്‍ തറയിലേക്ക് കുഴഞ്ഞ് വീണു. അപ്പോള്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജോലിക്കൊപ്പം ഷെഫ് ആകുന്നതിനുള്ള കോഴ്സ് പഠിക്കുകയായിരുന്നു. 2020 മാര്‍ച്ചിലാണ് മന്‍പ്രീത് ഓസ്‌ട്രേലിയയിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഇന്ത്യയ്ക്ക് വെങ്കലം

'ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും'; പ്രചാരണത്തില്‍ എംവിഡിയുടെ വിശദീകരണം

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; 1,068 കോടി രൂപ അനുവദിച്ചു

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam September 24|വീട്ടിലെ അഭിപ്രായ വ്യത്യാസം മാറും, പ്രണയകാര്യങ്ങളിൽ അനുകൂലമായ മാറ്റമുണ്ടാകും