Zohran Mamdani  AP
World

ന്യൂയോര്‍ക്കില്‍ സൊഹ്‌റാന്‍ മംദാനിക്ക് ചരിത്ര വിജയം; മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍

ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയര്‍ കൂടിയാണ്, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി വിജയിച്ചു. ട്രംപ് പിന്തുണച്ച ആന്‍ഡ്രൂ ക്വോമോയെ പരാജയപ്പെടുത്തിയാണ് മംദാനി ന്യൂയോര്‍ക്ക് മേയറാകുന്നത്.

ന്യൂയോര്‍ക്ക് മേയര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ്. ഇന്ത്യന്‍ വംശജയായ പ്രശസ്ത സിനിമാ സംവിധായിക മീരാ നായരുടെ മകനാണ് 34 കാരനായ സൊഹ്‌റാന്‍ മംദാനി. ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയര്‍ കൂടിയാണ്, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി.

ഇന്ത്യയിൽ വേരുള്ള ഉഗാണ്ടയിലെ അക്കാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയാണ് സൊഹ്റാന്റെ പിതാവ്. തെരഞ്ഞെടുപ്പ് വേളയിൽ സൊഹ്റാൻ മംദാനിയെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്രംപ് പരസ്യമായി രം​ഗത്തു വന്നിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന മംദാനിയെ "കമ്യൂണിസ്റ്റ് ഭ്രാന്തൻ" എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്.

ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് സ്വതന്ത്രനായി മുൻ ഗവർണർ ആൻഡ്രൂ ക്വോമോ, റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ ഗവർണർ ആൻഡ്രൂ ക്വോമോയെ അട്ടിമറിച്ച് നേരത്തെ സൊഹ്റാൻ മംദാനി രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

Democratic Party candidate Zohran Mamdani won the New York mayor election.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയില്‍ നടന്നത് 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി

ഒരു ദിവസം എത്ര കപ്പലണ്ടി കഴിക്കാം?

'കരം', 'ഡ്യൂഡ്', 'ബൈസൺ'...; പുത്തൻ ഒടിടി റിലീസുകളിതാ

'നയന്‍താരയുടെ 50 കോടിയുടെ പ്രൈവറ്റ് ജെറ്റ്'; വെറും സോഷ്യല്‍ മീഡിയ തള്ള്! സത്യാവസ്ഥ എന്തെന്ന് ഹാലോ എയര്‍വേയ്‌സ് ഉടമ

25,000 രൂപയില്‍ താഴെ വില, 7,000mAh ബാറ്ററി; ലാവ അഗ്നി ഫോര്‍ ലോഞ്ച് 20ന്, ഫീച്ചറുകള്‍

SCROLL FOR NEXT