World

ഇമ്രാന് സമാധാന നൊബേല്‍ പുരസ്‌കാരം നല്‍കണം; മോദി തെരഞ്ഞെടുപ്പിനായി യുദ്ധാന്തരീക്ഷമുണ്ടാക്കിയെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

ഇമ്രാന് സമാധാന നൊബേല്‍ പുരസ്‌കാരം നല്‍കണം; മോദി തെരഞ്ഞെടുപ്പിനായി യുദ്ധാന്തരീക്ഷമുണ്ടാക്കിയെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്ന് മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. പാക് ടെലിവിഷന്‍ ചാനലായ ജിയോ ടിവിയുടെ പരിപാടിയിലാണ് കട്ജുവിന്റെ പരാമര്‍ശം.

ഇന്ത്യയും പാകിസ്ഥാനും ദരിദ്ര രാഷ്ട്രങ്ങളായതിനാല്‍ യുദ്ധം താങ്ങാനാവില്ലെന്ന് കട്ജു പറഞ്ഞു. അതിര്‍ത്തിയിലെ സംഘത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റേറ്റ്സ്മാന്‍ഷിപ്പ് പ്രകടിപ്പിച്ചത് ഇമ്രാന്‍ ഖാന്‍ ആണെന്ന് കട്ജു അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും കട്ജു കുറ്റപ്പെടുത്തി.

സംഘര്‍ഷം കനത്ത പശ്ചാത്തലത്തില്‍ ഇമ്രാന്‍ നടത്തിയ പ്രസംഗത്തെ കട്ജു അഭിനന്ദിച്ചു. ബൗദ്ധികമായ പ്രഭാഷണമായിരുന്നു ഇമ്രാന്റേതെന്ന് കട്ജു പറഞ്ഞു. 

പാക് സേനയുടെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയച്ചതിന്റെ പേരില്‍ ഇമ്രാന് നൊബേല്‍ സമാധാന പുരസ്‌കാരം നല്‍കണമെന്ന് പാകിസ്ഥാനില്‍ ക്യാംപയ്ന്‍ നടക്കുന്നതിനിടെയാണ് ജസ്റ്റിസ് കട്ജുവിന്റെ പരാമര്‍ശങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT