World

'ഈ മഹാമാരി കഴിയുമ്പോള്‍ എനിക്കൊരു കാമുകനെ തരണം'; ചൈനീസ് സര്‍ക്കാരിന് മുന്നില്‍ നേഴ്‌സിന്റെ ആവശ്യം 

വുഹാനില്‍ ജോലി ചെയ്യുന്ന ഫാങ്ഫാങ് സോഷ്യല്‍ മീഡിയയിലൂടെയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ചൈനയിലെ വുഹാനില്‍ തുടങ്ങിയ കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ്. ഇതിനിടെ ഈ മഹാമാരിയോടുള്ള യുദ്ധം അവസാനിക്കുമ്പോള്‍ തനിക്കൊരു കാമുകനെ തരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകായാണ് മുപ്പതുകാരിയായ ടിയാന്‍ ഫാങ്ഫാങ്. വുഹാനില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്ന ഫാങ്ഫാങ് സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചുനില്‍ക്കുന്ന ഫാങ്ഫാങ് ഒരു വെള്ളപേപ്പറില്‍ തന്റെ ആവശ്യം എഴുതി കൈയില്‍ പിടിച്ചിട്ടുണ്ട്. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. "ഈ മഹാമാരി അവസാനിച്ചതിന് ശേഷം രാജ്യത്തിന് എനിക്കായി ഒരു കാമുകനെ ചുമതലപ്പെടുത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു", എന്നാണ് കൈയില്‍ പിടിച്ചിരുന്ന പേപ്പറില്‍ ഫാങ്ഫാങ് എഴുതിയിരുന്നത്. 

ചൈനയിലെ പ്രമുഖ മൈക്രോബ്ലോഗിങ് സൈറ്റായ വീബോയിലാണ് ഈ ചിത്രം പങ്കുവച്ചത്. പിന്നീട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഉയരമുള്ള ഒരു കാമുകനെയാണ് വേണ്ടതെന്നും 5.6 അടി ഉയരമുള്ള ഫാങ്ഫാങ് പറഞ്ഞു. കൊറോണവൈറസിനെതിരെയുള്ള ആളുകളുടെ ഭീതി അകറ്റാനും എല്ലാവരും ശുഭാപ്തിവിശ്വാസത്തോടെ ആയിരിക്കാനും വേണ്ടിയാണ് താന്‍ ഇത്തരത്തിലൊരു ചിത്രം പങ്കുവച്ചതെന്നും അവര്‍ പറഞ്ഞു. ഒരു ജീവിതപങ്കാളിക്കായി താന്‍ തിരയുന്നുണ്ടെങ്കിലും തന്റെ ഇപ്പോഴത്തെ കര്‍തവ്യം കൊറോണ ബാധിച്ചവരെ ശരിയായി ശുശ്രൂഷിക്കു എന്നതാണെന്നും ഫാങ്ഫാങ് കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT