World

കനേഡിയൻ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; ജസ്റ്റിന്‍ ട്രൂഡോ ഐസൊലേഷനിൽ

കനേഡിയൻ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; ജസ്റ്റിന്‍ ട്രൂഡോ ഐസൊലേഷനിൽ

സമകാലിക മലയാളം ഡെസ്ക്

ഒട്ടാവ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചതായി ഫലം വന്നത്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ജസ്റ്റിന്‍ ട്രൂഡോയേയും നേരത്തെ ഐസൊലേഷനിലാക്കിയിരുന്നു. 
 
യുകെയില്‍ നടന്ന ഒരു പരിപാടിയില്‍ സോഫി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരിൽ കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടത്. അതേസമയം ജസ്റ്റിന്‍ ട്രൂഡോയില്‍ ഇതുവരെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ഡോക്ടറുടെ നിര്‍ദേശപ്രകാരം ട്രൂഡോ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്നും ദൈനംദിന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. മുന്‍കരുതല്‍ എന്ന നിലയിലാണ് അദ്ദേഹം വീട്ടില്‍ കഴിഞ്ഞു കൊണ്ട് ജോലി ചെയ്യുന്നതെന്നും ഓഫീസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 
 
അടുത്ത രണ്ട് ദിവസങ്ങളില്‍ പ്രവിശ്യ പ്രീമിയര്‍മാരും ഫസ്റ്റ് നേഷന്‍സ് നേതാക്കളുമായി ജസ്റ്റിന്‍ ട്രൂഡോ നടത്താനിരുന്ന യോഗങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതുവരെ കാനഡയില്‍ 103ഓളം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT